മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത നി​ർ​മാ​ണ​ം: ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് സ​ബ് ക​ള​ക്ട​ർ
Thursday, November 14, 2019 10:43 PM IST
മൂ​ന്നാ​ർ: മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ അ​റി​യി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​വാ​ങ്ങി നി​ർ​മാ​ണം ന​ട​ത്തു​ന്ന പ​ല കെ​ട്ടി​ട​ങ്ങ​ളും കെ​ട്ടി​ട നി​ർ​മാ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​തെ നി​ർ​മി​ച്ച നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ത​ഹ​സി​ൽ​ദാ​രു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ൾ​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കും. മൂ​ന്നാ​റി​ലെ ട്രാ​ഫി​ക് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ബ് ക​ള​ക്ട​ർ ച​ർ​ച്ച​ന​ട​ത്തി. പോ​സ്റ്റ് ഓ​ഫീ​സ് ക​വ​ല​യി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ട് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡാ​ക്കി മാ​റ്റും. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​യ​മൂ​ന്നാ​റി​ല​ട​ക്കം ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ല. ജി​ല്ലാ ക​ള​ക്ട​റി​ൽ​നി​ന്നും നി​യ​മോ​പ​ദേ​ശം നേ​ടി​യ​ശേ​ഷം കെ​ട്ടി​ട​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
ടൗ​ണി​ലെ പോ​ലീ​സി​ന്‍റെ ഡി​വൈ​ഡ​റു​ക​ൾ മാ​റ്റി​യ​ശേ​ഷം ഉ​യ​രം​കു​റ​ച്ച് പി​ഡ​ബ്ല്യു​ഡി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ മ​റ്റൊ​ന്ന് സ്ഥാ​പി​ക്കും. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ മൂ​ന്നാ​റി​ന്‍റെ വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഘ​ട്ടം​ഘ​ട്ട​മാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും സ​ബ് ക​ള​ക്ട​ർ അ​റി​യി​ച്ചു.