ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ
Friday, October 18, 2019 10:27 PM IST
മു​ട്ടം: 1.430 കി​ലോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച് ക​ട​ത്തി​കൊ​ണ്ടു വ​ന്ന കു​റ്റ​ത്തി​ന് എ​രു​മേ​ലി വ​യ​ലി​ൽ ലൈ​ജു (32), റാ​ന്നി വ​ള്ളി​ക്കാ​ലാ​യി​ൽ ദി​ലീ​പ് (33) എ​ന്നീ പ്ര​തി​ക​ൾ​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​നത​ട​വി​നും 50000 രൂ​പ പി​ഴ അ​ട​ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടി ക​ഠി​ന ത​ട​വി​നും ശി​ക്ഷ വി​ധി​ച്ചു. തൊ​ടു​പു​ഴ എ​ൻ ഡിപിഎ​സ് കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി കെ. ​കെ. സു​ജാ​ത​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.2018 ൽ ​എ​രു​മേ​ലി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പ​ക്ട​ർ ആ​യി​രു​ന്ന എം. ​മ​നോ​ജ് പി​ടി​ച്ച കേ​സി​ലാ​ണ് വി​ധി. എ​രു​മേ​ലി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. സു​നി​ൽ​കു​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി. പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം ന​ല്കി. കേ​സി​ൽ തൊ​ടു​പു​ഴ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​ബി.​രാ​ജേ​ഷ് ഹാ​ജ​രാ​യി.