സ്വ​രാ​ജ് സ​യ​ണ്‍ സ്കൂ​ൾ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​മാ​ർ
Friday, September 20, 2019 10:02 PM IST
ക​ട്ട​പ്പ​ന: തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന ജി​ല്ലാ​ത​ല സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​രാ​ജ് സ​യ​ണ്‍ പ​ബ്ലി​ക് സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. 11 - 14 കാ​റ്റ​ഗ​റി​യി​ൽ മൂ​ന്നി​ന​ങ്ങ​ളി​ൽ ആ​രോ​മ​ൽ ജ​യ്മോ​ൻ ഒ​ന്നാം​സ്ഥാ​ന​വും അ​ഖി​ൽ സെ​ബാ​സ്റ്റ്യ​ൻ ര​ണ്ടി​ന​ങ്ങ​ളി​ൽ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. 9 - 11 കാ​റ്റ​ഗ​റി​യി​ൽ ഫെ​ലി​ക്സ് ഷി​ൻ​സ് ഒ​ന്നാം​സ്ഥാ​ന​വും ജോ​സ​ഫ് മാ​ത്യു ര​ണ്ടി​ന​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. അ​നോ​ൾ​ഡ് സി​ബി​ക്ക് ഹോ​ക്കി സ്കേ​റ്റിം​ഗി​ന് സം​സ്ഥാ​ന​ത​ല​ത്തി​ൽ സെ​ല​ക്്ഷ​ൻ ല​ഭി​ച്ചു. ഡാ​നി ജോ​സ​ഫ്, ഷാ​നോ​ണ്‍ സു​രേ​ഷ്, ഐ​വി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​രും വി​വി​ധ​യി​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഡോ. ​ഫാ. ഇ​മ്മാ​നു​വേ​ൽ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​നോ കൊ​ല്ലം​പ​റ​ന്പി​ൽ, സ്കേ​റ്റിം​ഗ് ട്രെ​യി​ന​ർ ടി.​ജെ. ജ​യേ​ഷ് എ​ന്നി​വ​ർ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.