ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ൽ
Monday, September 16, 2019 10:28 PM IST
മ​ണ​ക്കാ​ട്: റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ൽ വി​ല​സ്ഥി​ര​ത സ​ബ്സി​ഡി​ക്ക് ക​ർ​ഷ​ക​രു​ടെ നി​ല​വി​ലു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് ആ​ർ​പി​ഐ​എ​സ് ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യ തോ​ട്ട​ത്തി​ന്‍റെ 2019 - 20 വ​ർ​ഷ​ത്തെ ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ കോ​പ്പി​യും പു​തി​യ അ​പേ​ക്ഷ​ക​ളും 20ന​കം സ​മ​ർ​പ്പി​ക്ക​ണം.
അ​പേ​ക്ഷ​ക​ർ ഫോ​ട്ടോ, ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ കോ​പ്പി, ആ​ധാ​ർ ബ​ന്ധ​പ്പെ​ടു​ത്തി​യ ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ കോ​പ്പി, ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ കോ​പ്പി എ​ന്നി​വ​യും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ​ങ്ക​ജാ​ക്ഷ​ൻ നാ​യ​ർ അ​റി​യി​ച്ചു.