ക​ന്യാ​ജ്യോ​തി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Monday, September 16, 2019 10:28 PM IST
അ​ടി​മാ​ലി: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ഭാ​ര​തീ​യ ചി​ക​ത്സാ വ​കു​പ്പ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന ക​ന്യാ​ജ്യോ​തി പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ടി​മാ​ലി ക​ല്ലാ​റി​ൽ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ക​ിത്സ​യും പ്ര​തി​രോ​ധ​വും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
പ​ള്ളി​വാ​സ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സീ​ഭാ​യ് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എം. സു​ഭാ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​വി. ബി. ​വി​ജ​യ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. വി​ജ​യ​കു​മാ​ർ, ആ​ർ. മു​രു​കേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ള്ളി​വാ​സ​ൽ സ​ർ​ക്കാ​ർ സി​ദ്ധ ഡിസ്പെ​ൻ​സ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

ന​വോ​ദ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ; അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

ഇ​ടു​ക്കി: കു​ള​മാ​വ് ജ​വാ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​റാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30 വ​രെ നീ​ട്ടി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. www.nvsadmissionclasssix.in വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ഫോ​ണ്‍: 04862 259916.