ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന് കൊ​ടി​യി​റ​ങ്ങി
Monday, September 16, 2019 10:27 PM IST
ഇ​ടു​ക്കി: ടൂ​റി​സം വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് ചെ​റു​തോ​ണി​യി​ൽ കൊ​ടി​യി​റ​ങ്ങി.
ചെ​റു​തോ​ണി ടൗ​ണി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം സി.​വി. വ​ർ​ഗീ​സ് ഓ​ണ സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രു​ന്താ​ട്ടം, ക​ഥ​ക​ളി, പു​ലി​ക​ളി, തെ​യ്യം, ചെ​ണ്ട​മേ​ളം എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് സ​മാ​പ​ന സ​മ്മേ​ള​ത്തി​ന് തു​ട​ക്ക​മാ​യ​ത്. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജ​യ​ൻ പി. ​വി​ജ​യ​ൻ, ഡി​ടി​പി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ , ലി​സ​മ്മ സാ​ജ​ൻ, ടി​ന്‍റു സു​ഭാ​ഷ്, ബാ​ബു ജോ​ർ​ജ്, വി.​എം.​സെ​ലി​ൻ , അ​മ്മി​ണി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.