പാ​ന്പ​നാ​ർ ശ്രീനാരായണഗുരു കോ​ള​ജ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു
Saturday, August 24, 2019 9:58 PM IST
പീ​രു​മേ​ട്: പാ​ന്പ​നാ​ർ ശ്രീ​നാ​രാ​യ​ണ ഗു​രു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജ് (എ​യി​ഡ​ഡ്) അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. കോ​ള​ജി​ൽ ഒ​രു വി​ഭാ​ഗം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​ശ്നം സൃ​ഷ്ടി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് കോ​ള​ജ് അ​ട​ച്ച​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സ​നൂ​ജ് സി. ​ബ്രീ​സ‌വില്ല അ​റി​യി​ച്ചു. ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം - എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് കോ​ള​ജ് പൂ​ട്ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​തെ​ന്നാ​ണ് കോ​ളി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കോ​ള​ജി​ൽ സ​മ​ര​ങ്ങ​ളെ​തു​ട​ർ​ന്ന് പ​ഠ​നം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു.
കോ​ള​ജി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കാ​തെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ എ​സ്എ​ഫ്ഐ - സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വയ്ക്കു​ക​യും പ​ഠ​നം മു​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ പോ​ലീ​സ് എ​ത്തി​യാ​ണ് സ്ഥി​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തു​ട​ർ​ച്ച​യാ​യി കോ​ള​ജി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യും ഇ​വ​ർ​ക്കെ​തി​രേ നി​യ​മ​ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും തീ​രു​മാ​നി​ച്ച​താ​യും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.
തു​ട​ർ​ച്ചാ​യി ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി വി​ദ്യാ​ർ​ഥ​ി​ക​ളും പ​രാ​തി ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. പ്ര​ശ്നം ച​ർ​ച്ച​ചെ​യ്ത് പ​രി​ഹ​രി​ച്ചി​ട്ടും അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് എ​സ്എ​ഫ്ഐ​യു​ടെ ആ​രോ​പ​ണം.