പാ​റ​ക്കൂ​ട്ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ; ദു​ര​ന്ത​ഭീ​തി​യി​ൽ കു​ടും​ബ​ങ്ങ​ൾ
Saturday, August 17, 2019 10:42 PM IST
ചെ​റു​തോ​ണി: ദേ​ശീ​യ പാ​ത​യോ​ര​ത്ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി പാ​റ​ക്കൂ​ട്ടം. അ​ടി​മാ​ലി- അ​ടൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ കീ​രി​ത്തോ​ട് പ​കു​തി​പ്പാ​ല​ത്താ​ണ് വ​ൻ പാ​റ​ക്കൂ​ട്ടം അ​പ​കടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ എ​ട്ടോ​ളം കു​ടും​ബ​ങ്ങ​ൾ ദു​ര​ന്തം മു​ന്നി​ൽ​ക​ണ്ടാ​ണ് ഓ​രോ​ദി​വ​സ​വും ക​ഴി​ഞ്ഞു​കൂ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഈ ​പാ​റ​ക്കൂ​ട്ട​ത്തി​ൽ​നി​ന്നും അ​ട​ർ​ന്നു​വീ​ണ ഭീ​മാ​കാ​ര​മാ​യ ക​ല്ല് റോ​ഡി​ൽ ദി​വ​സ​ങ്ങ​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. പാ​റ​യു​ടെ അ​ടി​ഭാ​ഗ​ത്തെ മ​ണ്ണ് ഒ​ഴു​കി​പ്പോയ​തോ​ടെ പാ​റ​ക്കൂ​ട്ടം ഏ​തു​നി​മി​ഷ​വും താ​ഴ്ഭാ​ഗ​ത്തേ​ക്ക് പ​തി​ക്കാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. പാ​റ​ക്കൂ​ട്ടം അ​ട​ർ​ന്നു​വീ​ണാ​ൽ പെ​രി​യാ​ർ​വാ​ലി ഉ​ൾ​പ്പെ​ടെ ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ കൃ​ഷി​ഭൂ​മി​യും വീ​ടു​ക​ളും നാ​മാ​വ​ശേ​ഷ​മാ​കും.

പ്ര​ദേ​ശ​ത്തെ ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ന്ന എ​ട്ടോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച് പാ​റ​ക്കൂ​ട്ടം പൊ​ട്ടി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.