ക​​ഴു​​ത്തി​​ൽ ഷാ​​ൾ കു​​രു​​ങ്ങി വിദ്യാർഥി മ​​രി​​ച്ചു
Monday, July 22, 2019 11:05 PM IST
ചെ​​​റു​​​തോ​​​ണി: ക​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ക​​​ഴു​​​ത്തി​​​ൽ ഷാ​​​ൾ കു​​​രു​​​ങ്ങി വി ദ്യാർഥി മ​​​രി​​​ച്ചു. ക​​​ഞ്ഞി​​​ക്കു​​​ഴി മ​​​ക്കു​​​വ​​​ള്ളി നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ ജി​​​തേ​​​ഷി​​​ന്‍റെ മ​​​ക​​​ൻ റോ​​​ഷ​​​ൻ​​​നാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ സ്കൂ​​​ൾ വി​​​ട്ട് വീ​​​ട്ടി​​​ലെ​​​ത്തി​​​യ കു​​​ട്ടി ക​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ ക​​​ഴു​​​ത്തി​​​ൽ ഷാ​​​ൾ കു​​​രു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ പ​​​ഴ​​​യ​​​രി​​​ക്ക​​​ണ്ട​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും തു​​​ട​​​ർ​​​ന്ന് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

മൃ​​​ത​​​ദേ​​​ഹം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ. മ​​​ക്കു​​​വ​​​ള്ളി ഗ​​​വ. എ​​​ൽ.​​​പി സ്കൂ​​​ളി​​​ലെ നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്. അമ്മ: ജാ​​​ൻ​​​സി. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: റോ​​​ഷ്മോ​​​ൾ, റി​​​യ.