യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Monday, July 22, 2019 10:34 PM IST
തൊ​ടു​പു​ഴ: തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഐ​സ്യു സ​മ​ര​പ്പ​ന്ത​ലി​നു നേ​രെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എസ്‌യു പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ന​ട​ന്ന പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജി​ലും ടി​യ​ർ​ഗ്യാ​സ് പ്ര​യോ​ഗ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് കെ​എസ്‌യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ക​ന​ത്ത മ​ഴ​യ​ത്താ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ സി​ഐ സ​ജീ​വ് ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​ക്കാ​രെ ത​ട​ഞ്ഞു. സ​മീ​പ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
പ്ര​ക​ട​നം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. പ്ര​ക​ട​ന​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സു​കാ​ര​ൻ ഓ​ങ്ങി​യ ലാ​ത്തി കെ​എസ്‌യു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് പി​ടി​ച്ചു വാ​ങ്ങി​യ​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ വ​ർ​ധി​ച്ചു.
പി​ന്നീ​ട് കു​ടു​ത​ൽ പ്ര​കോ​പ​ന​മു​ണ്ടാ​ക്കാ​തെ സ​മ​ര​ക്കാ​ർ പി​രി​ഞ്ഞു പോ​കു​ക​യാ​യി​രു​ന്നു. പോ​കു​ന്ന​തി​നു മു​ൻ​പ് പോ​ലീ​സു​കാ​ര​നി​ൽ നി​ന്നും പി​ടി​ച്ചു വാ​ങ്ങി​യ ലാ​ത്തി എ​സ്ഐ​യ്ക്കു തി​രി​കെ ന​ൽ​കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, ക​ഐ​സ്യു പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.