രാ​ജാ​ക്കാ​ട് മാ​വേ​ലി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം വൈ​കു​ന്നു
Monday, July 22, 2019 10:33 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് മാ​വേ​ലി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നു. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പു​ത​ന്നെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഫ​ർ​ണീ​ച്ച​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പെ​യി​ന്‍റിം​ഗ് അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ പ​ണി​ക​ളും തീ​ർ​ക്കു​ക​യും കം​പ്യൂ​ട്ട​റും വി​ല്പ​ന​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് സ്ഥാ​പ​നം മാ​റ്റാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ വാ​ട​ക​യി​ന​ത്തി​ൽ ന​ഷ്ട​മാ​ക്കു​ക​യാ​ണി​പ്പോ​ഴും.
ച​തു​ര​ശ്ര അ​ടി​ക്ക് 12 രൂ​പ നി​ര​ക്കി​ൽ 200 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള​ള ആ​റു മു​റി​ക​ളാ​ണ് ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി വാ​ട​ക​യ്ക്ക് വാ​ങ്ങി​യി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി നി​ർ​മി​ച്ച സൗ​ക​ര്യ​ങ്ങ​ൾ വ​ള​രെ പ​രി​മി​ത​മാ​യ കെ​ട്ടി​ട​ത്തി​ലാ​ണ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റു​വ​ര​വു​ള്ള മാ​വേ​ലി സ്റ്റോ​ർ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. സ്കൂ​ളു​ക​ളി​ലേ​ക്കും അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്കു​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഇ​വി​ടെ​യെ​ത്തി​ച്ച​ശേ​ഷ​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് നി​ന്നു​തി​രി​യാ​ൻ​പോ​ലും സ്ഥ​ല​മി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​വും സ്റ്റോ​ർ മു​റി​യോ​ടു ചേ​ർ​ന്നാ​ണ്. അ​തി​നാ​ൽ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​യി​റ​ക്കു​ന്ന​തി​ന് ത​ട​സ​ങ്ങ​ളും പ​തി​വാ​ണ്.
മ​ഴ പെ​യ്താ​ൽ ചോ​ർ​ന്നൊ​ലി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്നും മാ​റ്റി രാ​ജാ​ക്കാ​ട് കേ​ന്ദ്ര​മാ​ക്കി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നു​ള്ള നാ​ട്ടു​കാ​രു​ടെ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് പ​ള്ളി റോ​ഡി​ലു​ള്ള പു​ൽ​ക്ക​യം ബി​ൽ​ഡിം​ഗി​ൽ മു​റി​യെ​ടു​ത്ത് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു​വേ​ണ്ട എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​ത്.
വ​കു​പ്പ് മ​ന്ത്രി​യു​ടെ സൗ​ക​ര്യ​ത്തി​നു​വേ​ണ്ടി​യാ​ണ് ഉ​ദ്ഘാ​ട​നം വൈ​കി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് മൂ​ന്നാ​ർ അ​സി. മാ​നേ​ജ​ർ അ​റി​യി​ച്ച​ത്. നി​യ​മ​സ​ഭ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​ൻ​പ് ഉ​ദ്ഘാ​ട​ന തീ​യ​തി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​തൊ​ടൊ​പ്പം ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​നു​കീ​ഴി​ൽ ര​ണ്ടു സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ക്കാ​നു​ണ്ട്.
രാ​ജാ​ക്കാ​ട് മാ​വേ​ലി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​വേ​ലി സ്റ്റോ​ർ മാ​റ്റ​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.