ഡാം ​സേ​ഫ്റ്റി എ​ൻ​ജി​നി​യ​ർ ക​ള​ക്ട​റെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെന്ന്
Monday, July 22, 2019 10:31 PM IST
നെ​ടു​ങ്ക​ണ്ടം: പെ​യ്ത്തു​വെ​ള്ള​വും ഉ​റ​വ​യും മാ​ത്ര​മു​ള്ള ക​ല്ലാ​ർ ഡാം ​ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്നു​വി​ടു​മെ​ന്നു ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ൽ ഡാം ​സേ​ഫ്റ്റി അ​ധി​കൃ​ത​ർ​ക്ക് വീ​ഴ്ച പ​റ്റിയെന്ന് ആക്ഷേപം.
ക​ള​ക്ട​റെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​ടു​ക്കി ഡാ​മി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന ക​ല്ലാ​ർ ഡൈ​വേ​ർ​ഷ​ൻ ഡാം ​തു​റ​ക്കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ള​ക്ട​റാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. റി​സ​ർ​ച്ച് ആ​ൻ​ഡ് ഡാം ​സേ​ഫ്റ്റി സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ക​ള​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.
കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ക​ല്ലാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന് പ​ര​മാ​വ​ധി ജ​ല​നി​ര​പ്പി​ലേ​ക്ക് അ​ടു​ക്കു​ന്ന​താ​യും ഇ​തി​നാ​ൽ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു​വി​ടു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു അ​പേ​ക്ഷ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി 20 ക്യു​മെ​ക്സ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടാ​ൻ ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി.
ഡാ​മി​ന്‍റെ അ​ടി​വാ​ര​ത്തു​ള്ള ചി​ന്നാ​ർ, തൂ​വ​ൽ, പെ​രി​ഞ്ചാം​കു​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്നു.
എ​ന്നാ​ൽ ഡാം ​സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ ആ​രും ഇ​വി​ടെ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ് ഡാം ​തു​റ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഡാം ​തു​റ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​യി. താ​ഴ്‌വാ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റു​ക​യും ചെ​യ്തു. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഡാം ​തു​റ​ക്കു​ന്പോ​ൾ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നാ​ലാ​ണ് പ​ല​രും മാ​റി​ത്താ​മ​സി​ച്ച​ത്.
ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ക​ല്ലാ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടി​ല്ല. ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ഡാ​മി​ലേ​ക്ക് ക​യ​റാ​തെ ട​ണ​ൽ​വ​ഴി ഇ​ര​ട്ട​യാ​ർ അ​ണ​ക്കെ​ട്ടി​ലേ​ക്കു പോ​കു​ക​യാ​ണ്. ഡാം ​തു​റ​ന്നാ​ൽ പോ​ലും പു​റ​ത്തേ​ക്ക് ഒ​ഴു​കാ​നു​ള്ള വെ​ള്ളം നി​ല​വി​ൽ ക​ല്ലാ​ർ ഡാ​മി​ലി​ല്ല. ഇ​തൊ​ന്നും നോ​ക്കാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഷ​ട്ട​ർ തു​റ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ക​ള​ക്ട​റെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഷ​ട്ട​ർ തു​റ​ന്നു​വി​ടാ​നു​ള്ള ഉ​ത്ത​ര​വും വാ​ങ്ങി​യ​ത്.