കാ​ട്ടാ​ന​യ്ക്കും കാ​ട്ടു​പോ​ത്തി​നും പി​ന്നാ​ലെ പു​ലി​യും
Monday, July 22, 2019 10:31 PM IST
മ​റ​യൂ​ർ: കാ​ട്ടാ​ന​യ്ക്കും കാ​ട്ടു​പോ​ത്തി​നും പി​ന്നാ​ലെ കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കീ​ഴാ​ന്തൂ​ർ, വെ​ട്ടു​കാ​ട് മേ​ഖ​ല​യി​ൽ പു​ലി​യു​മി​റ​ങ്ങി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 6.30ന് ​കീ​ഴാ​ന്തൂ​ർ സ്വ​ദേ​ശി​യാ​യ പെ​രി​ശോ​ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​ണ് പു​ലി എ​ത്തി​യ​ത്. പെ​രി​ശോ​ടി​യു​ടെ മ​ക​ൻ അ​ജ​യ് (18) ആ​ണ് വീ​ടി​ന് വീ​ടി​ന് 50 അ​ടി അ​ക​ലെ പു​ലി​യെ ക​ണ്ട​ത്. വീ​ടി​ന​ക​ത്തു​ള്ള​വ​രെ വി​ളി​ച്ച​റി​യി​ച്ച് അ​വ​ർ പു​റ​ത്തേ​ക്കി​റ​ങ്ങി​യ​തും ശ​ബ്ദം കേ​ട്ട് പു​ലി ഓ​ടി​പ്പോ​യി.

ആ​റു​മാ​സ​മാ​യി കാ​ട്ടാ​ന​കൂ​ട്ട​വും കാ​ട്ടു​പോ​ത്തു​ക​ളും ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​കു​ന്ന​ത്. 23 ല​ധി​കം കാ​ട്ടാ​ന​ക​ളാ​ണ് ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ക​ൽ പോ​ലും ശീ​ത​കാ​ല പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ട​മാ​ണ് വ​രു​ത്തു​ന്ന​ത്. ഇ​പ്പോ​ൾ പു​ലി​യും കൂ​ടി എ​ത്തി​യ​തോ​ടെ ഗ്രാ​മ​വാ​സി​ക​ളു​ടെ ഭീ​തി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.