കേ​ര​ളം മു​ഴു​വ​ൻ ക​ന​ത്ത മ​ഴ: ഇ​തൊ​ന്നു​മ​റി​യാ​തെ മ​റ​യൂ​ർ
Monday, July 22, 2019 10:31 PM IST
മ​റ​യൂ​ർ: ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം അ​തി​ശ​ക്ത​മാ​യി തു​ട​രു​ന്പോ​ൾ മ​ല​ക​ളു​ടെ ഇ​ട​യി​ൽ ഇ​തൊ​ന്നും അ​റി​യാ​തെ മ​റ​ഞ്ഞി​രി​ക്കു​ന്ന ഒ​രു ദേ​ശ​മു​ണ്ട്, മ​റ​യൂ​ർ. മ​തി​മ​റ​ന്നു പെ​യ്യു​മെ​ന്ന് പ​ഴ​മ​ക്കാ​ർ ഉ​റ​പ്പി​ച്ചി​രു​ന്ന മ​ക​യി​രം ഞാ​റ്റു​വേ​ല​യി​ലും മ​ഴ മ​റ​യൂ​രി​ലെ​ത്താ​ൻ മ​ടി​ച്ചു. അ​തി​നു​ശേ​ഷം ക​ർ​ക്ക​ട​ക​മെ​ത്തി​യി​ട്ടും രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മെ​ല്ലാം മ​ഴ​ക്കാ​ർ മാ​ന​ത്ത് ഉ​രു​ണ്ട് കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും താ​മ​സി​യാ​തെ ക​ന​ത്ത വെ​യി​ലു​മെ​ത്തു​ന്നു.

താ​ളം തെ​റ്റി​യ കാ​ലാ​വ​സ്ഥ ക​ർ​ഷ​ക​രു​ടെ ആ​ധി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. മ​റ​യൂ​രി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞാ​ൽ ച​ട്ട​മൂ​ന്നാ​റി​ലെ​ത്താം. അ​വി​ടെ എ​ത്തി​യാ​ൽ പെ​രു​മ​ഴ​യാ​ണ്.

കാ​ല​വ​ർ​ഷം ഇ​ല്ലാ​താ​യ​തോ​ടെ നീ​രൊ​ഴു​ക്ക് നി​ല​ച്ച പാ​ട​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ മോ​ട്ടോ​റു​ക​ളെ ആ​ശ്ര​യി​ച്ചു തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ.

ര​ണ്ടാ​ഴ്ച മു​ൻ​പ് ല​ഭി​ച്ച മ​ഴ​യെ തു​ട​ർ​ന്ന് പ്ര​തീ​ക്ഷ​യോ​ടെ കൃ​ഷി ഇ​റ​ക്കി​യ ക​ർ​ഷ​ക​ർ വി​ള​ക​ൾ സം​ര​ക്ഷി​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണ്. കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ നി​ന്നും വെ​ള്ളം എ​ത്തി​ച്ച് കു​ള​ങ്ങ​ളി​ൽ നി​റ​ച്ച് പ​ന്പു ചെ​യ്താ​ണ് ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ വി​ള​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​ത്.