പ​റ​ഞ്ഞി​ട്ടും പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ല്ല; കാ​ടും​പ​ട​ലും ആ​രു​നീ​ക്കും?
Monday, July 22, 2019 10:31 PM IST
വ​ണ്ണ​പ്പു​റം: വ​ണ്ണ​പ്പു​റം എ​സ് എ​ൻ എം ​ഹൈ​സ്കൂ​ളി​ന്‍റെ മു​ന്നി​ലു​ള്ള കെ ​എ​സ് ഇ ​ബി​യു​ടെ ട്രാ​ൻ​സ്ഫോ​മ​റി​ൽ കാ​ടും​പ​ട​ലും ക​യ​റി​ക്കി​ട​ക്കു​ന്ന​തു അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

റോ​ഡി​ന്‍റെ സൈ​ഡി​ൽ യാ​തൊ​രു​വി​ധ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​തെ​യാ​ണ് ട്രാ​ൻ​സ്ഫോ​മ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ന​ട​ക്കു​ന്ന റോ​ഡി​ന്‍റെ സ​മീ​പ​ത്താ​ണ് ട്രാ​ൻ​സ്ഫോ​മ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ല സ​മ​യ​ങ്ങ​ളി​ൽ ഈ ​ട്രാ​ൻ​സ്ഫോ​മ​ർ ഷോ​ട്ടാ​യി തീ​പ്പൊ​രി ചി​ത​റു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ട്രാ​ൻ​സ്ഫോ​മ​റി​ൽ ക​യ​റി​ക്കി​ട​ക്കു​ന്ന വ​ള്ളി​പ​ട​ർ​പ്പി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. കാ​ടും​പ​ട​ലും ക​യ​റി കി​ട​ക്കു​ന്ന​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ബ​ന്ധ​ത്തി​ന് ത​ട​സം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

കൂ​ടാ​തെ വോ​ൾ​ട്ടേ​ജ് ക്ഷാ​മ​വും പ​തി​വാ​ണ്. ഇ​തു​വ്യാ​പാ​രി​ക​ളെ​യും ഏ​റെ വ​ല​യ്ക്കു​ന്നു. ഈ ​ട്രാ​ൻ​സ്ഫോ​മ​റി​ന് ചു​റ്റം സു​ര​ക്ഷാ​വ​ല​യം നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ കെഎസ്ഇ​ബി​യോ​ട് പ​ല​പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി ഒ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഈ ​ട്രാ​ൻ​സ്ഫോ​മ​റി​ന് മു​ന്നി​ൽ ര​ണ്ട് നി​ര ക​ന്പി വ​ലി​ച്ചു കെ​ട്ടി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം. എ​ത്ര​യും വേ​ഗം ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സു​ര​ക്ഷാ​വ​ല​യം നി​ർ​മി​ച്ച് അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.