യു​വാ​വി​ന്‍റെ മ​ര​ണ​കാ​ര​ണം ഹൃ​ദ​യ​ത്തി​ൽനി​ന്നു​ള്ള ര​ക്ത​ക്കു​ഴ​ൽ പൊ​ട്ടി​യ​ത്
Sunday, July 21, 2019 10:23 PM IST
ക​ട്ട​പ്പ​ന: പേ​ഴും​ക​വ​ല​യി​ൽ വി​ദേ​ശ മ​ദ്യ​വി​ൽ​പ​ന​ശാ​ല​യ്ക്കു സ​മീ​പ​ത്തെ ക​ട​യു​ടെ മു​ന്പി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ഹൃ​ദ​യ​ത്തി​ൽ​നി​ന്നു​ള്ള ര​ക്ത​ക്കു​ഴ​ൽ പൊ​ട്ടി​യ​താ​ണെ​ന്ന് പോ​ലീ​സ്. യു​വാ​വി​നു മ​ർ​ദ​ന​വു​മേ​റ്റി​ട്ടു​ണ്ട്. പേ​ഴും​ക​വ​ല കു​റു​മ​ണ്ണി​ൽ വി​നോ​ദി (38) നെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
മ​ര​ണ​ത്തി​നി​ട​യാ​ക്കു​ന്ന​ത​ല്ലെ​ങ്കി​ലും വി​നോ​ദി​ന് മ​ർ​ദ​ന​മേ​റ്റി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വി​നോ​ദ്, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ​ക്കു​റി​ച്ച് ക​ട്ട​പ്പ​ന സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷി​ക്കും. കൂ​ടാ​തെ വി​നോ​ദി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ത്ത​തി​നേ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
ക​ട​യു​ടെ ഷ​ട്ട​റി​ലേ​ക്കു വീ​ണ നി​ല​യി​ലാ​യി​രു​ന്ന വി​നോ​ദി​ന്‍റെ നെ​റ്റി​യു​ടെ ഇ​ട​തു ഭാ​ഗ​ത്ത് മു​റി​വേ​റ്റി​രു​ന്നു. സ്ഥ​ല​ത്തു​നി​ന്നും ഒ​ടി​ഞ്ഞ കു​ട​യു​ടെ ഭാ​ഗ​വും പൊ​ട്ടി​യ ചെ​രി​പ്പും ക​ണ്ടെ​ത്തി​യി​രു​ന്നു.
പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വി​നോ​ദി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.