തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്ക​ൾ
Thursday, July 18, 2019 10:56 PM IST
തൊ​ടു​പു​ഴ: വി​മ​ലാ​ല​യം അ​ലു​മി​നി, ഇ​ടു​ക്കി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ദു​ബാ​യ്, തൊ​ടു​പു​ഴ ക്വി​സ് ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ബി ​ഹൈ​വ് ക്വി​സ് മ​ത്സ​ര​ത്തി​ൽ തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ ആ​ദി​ത്യ കൃ​ഷ്ണ, ജെ​ർ​മി​യ ഡാ​ർ​വി എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും ഗോ​പു ഗി​രീ​ഷ്, ഷെ​ഹ​ൻ ഷാ ​എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ടോ​ക്ക് എ​ച്ച് വൈ​റ്റി​ല​യി​ലെ റ​യാ​ൻ ജോ ​ജോ​ർ​ജ്, നോ​യ​ൽ ആ​ന്‍റ​ണി എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 12000, 6000, 3000 രൂ​പ​യും ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു. 92 സ്കൂ​ളു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.