പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​നു ജി​ല്ല​യി​ൽ 176.04 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു: ജി​ല്ലാ ക​ള​ക്ട​ർ
Thursday, July 18, 2019 10:56 PM IST
ക​ട്ട​പ്പ​ന: പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​നാ​യി ജി​ല്ല​യി​ൽ 176.04 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. വീ​ടും സ്ഥ​ല​വും വീ​ടു​മാ​ത്ര​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി 125.37 കോ​ടി​യും ഭാ​ഗി​ക​മാ​യി നാ​ശ​മു​ണ്ടാ​യ 6735 പേ​ർ​ക്ക് 50.67 കോ​ടി​യും വി​ത​ര​ണം ചെ​യ്ത​താ​യി ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു.
കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വീ​ടു​മാ​ത്രം ന​ഷ്ട​പ്പെ​ട്ട​വ​ർ 1016- ഉം ​വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ർ 628- ഉം ​ആ​ണ്. 30 അ​പേ​ക്ഷ​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​നി​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള​ത്.
വീ​ടു​നി​ർ​മാ​ണ​ത്തി​ന് 1290 പേ​ർ​ക്ക് ആ​ദ്യ​ഗ​ഡു​വും 661 പേ​ർ​ക്ക് ര​ണ്ടാം​ഗ​ഡു​വും 442 പേ​ർ​ക്ക് മൂ​ന്നാം​ഗ​ഡു തു​ക​യും ന​ൽ​കി. കെ​യ​ർ​ഹോം പ​ദ്ധ​തി​പ്ര​കാ​രം 212 പേ​ർ​ക്ക് വീ​ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 41 പേ​ർ​ക്ക് വീ​ടും സ്ഥ​ല​വും സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചു. 441 പേ​ർ​ക്ക് ആ​റു​ല​ക്ഷം രൂ​പ ന​ൽ​കി. 131 പേ​ർ​ക്ക് സ​ർ​ക്കാ​ർ ഭൂ​മി അ​നു​വ​ദി​ച്ചു. മൂ​ന്നു​പേ​ർ​ക്ക് സ്ഥ​ലം സം​ഭാ​വ​ന​യാ​യി കി​ട്ടി. സ്ഥ​ലം ല​ഭ്യ​മാ​യ​വ​രി​ൽ 520 പേ​ർ​ക്ക് വീ​ടു​നി​ർ​മാ​ണ​ത്തി​നാ​യി 5.18 കോ​ടി രൂ​പ ആ​ദ്യ​ഗ​ഡു​വാ​യി ന​ൽ​കി. ദു​രി​താ​ശ്വാ​സ ഫ​ണ്ടു​പ​യോ​ഗി​ച്ച് 442 വീ​ടും കെ​യ​ർ​ഹോം പ​ദ്ധ​തി​പ്ര​കാ​രം 170 വീ​ടും പൂ​ർ​ത്തി​യാ​യി. വീ​ടു​ക​ളു​ടെ നി​ർ​മാ​ണ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നു ജി​ല്ല​യി​ലെ നാ​ലു ബ്ലോ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ഫെ​സി​ലി​റ്റേ​ഷ​ൻ ഹ​ബു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.
മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ട​താ​യി ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ക​ണ്ടെ​ത്തി​യ​വ​ർ 125 പേ​രാ​ണ്. 113 പേ​ർ പി​എം​എ​വൈ, ലൈ​ഫ് പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പെ​ട്ട​വ​രാ​ണ്. ആ​കെ ല​ഭി​ച്ച 799 അ​പേ​ക്ഷ​ക​ളി​ൽ നാ​ലെ​ണ്ണ​മൊ​ഴി​കെ മ​റ്റ് അ​പേ​ക്ഷ​ക​ളെ​ല്ലാം തീ​ർ​പ്പാ​ക്കി. മാ​ർ​ച്ച് 31-നു​ശേ​ഷം 2086 അ​പ്പീ​ലു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ന​ട​പ​ടി വൈ​കു​ന്ന​വ​രി​ൽ ഇ​ടു​ക്കി താ​ലൂ​ക്കി​ലു​ള്ള നാ​ലു​പേ​ർ​ക്ക് സ​ർ​ക്കാ​ർ ഭൂ​മി കി​ട്ടാ​നു​ള്ള​വ​രാ​ണ്. കൂ​ടാ​തെ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ൽ 18 പേ​രു​ടെ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി​യെ​ങ്കി​ലും ആ​ദ്യ​ഗ​ഡു അ​നു​വ​ദി​ച്ചി​ട്ടി​ല്ല.
പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ 57 പേ​രു​ടെ ആ​ശ്രി​ത​ർ​ക്ക് 1.96 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു.
റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി 188.33 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. 930.6 കി​ലോ​മീ​റ്റ​ർ പി​ഡ​ബ്ല്യു​ഡി റോ​ഡും ചെ​റു​തോ​ണി പാ​ല​വും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള 78.45 കി​ലോ​മീ​റ്റ​ർ റോ​ഡും ന​ന്നാ​ക്കി. ന​ഷ്ടം സം​ഭ​വി​ച്ച 1042 ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യം ന​ൽ​കി. 255 പേ​ർ​ക്ക് പ​ശു​വി​നെ​യും 205.33 മെ​ട്രി​ക് ട​ണ്‍ കാ​ലി​ത്തീ​റ്റ​യും വി​ത​ര​ണം​ചെ​യ്തു.
ജി​ല്ല​യി​ലെ 11579.42 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് പ്ര​ള​യ​ത്തി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​ത്. 36888 ക​ർ​ഷ​ക​ർ​ക്ക് ദു​രി​താ​ശ്വാ​സ​വും 582 പേ​ർ​ക്ക് വി​ള ഇ​ൻ​ഷ്വറ​ൻ​സും 9205 പേ​ർ​ക്ക് ശു​ചീ​ക​ര​ണ​ത്തി​നു സ​ഹാ​യ​വും 2905 പേ​ർ​ക്ക് മൊ​റ​ട്ടോ​റി​യം​വ​ഴി ആ​ശ്വാ​സ​വും 11860 പേ​ർ​ക്ക് ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ പാ​ക്കേ​ജി​ലൂ​ടെ സ​ഹാ​യ​വും ല​ഭി​ച്ചു. 15.45 കോ​ടി രൂ​പ പു​ന​ർ​കൃ​ഷി​ക്കാ​യി ചെ​ല​വ​ഴി​ച്ചു. വൈ​ദ്യു​തി പു​ന​ഃസ്ഥാ​പി​ക്കാ​ൻ മൂ​ന്നു​കോ​ടി​യും വ​നി​ത​ക​ൾ​ക്ക് കു​ടും​ബ​സ​ഹാ​യ വാ​യ്പ​യാ​യി 9.46 കോ​ടി​യും ചെ​ല​വ​ഴി​ച്ചു.

ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം:
ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മം നാ​ളെ

ക​ട്ട​പ്പ​ന: പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മം ’ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം’ നാ​ളെ ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 11.30-ന് ​മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​എ​ൽ​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, ഇ.​എ​സ്. ബി​ജി​മോ​ൾ, എ​സ്. രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം, വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി വി​ട്ടു​കി​ട്ടി​യ ഭൂ​മി​യു​ടെ പ​ട്ട​യ കൈ​മാ​റ്റം, 350 പേ​ർ​ക്ക് വ​യ​റിം​ഗ് കി​റ്റ് വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച 40-ൽ​പ​രം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ അ​നു​മോ​ദി​ക്കും. ഡ​ൽ​ഹി കേ​ന്ദ്ര​മാ​യു​ള്ള മേ​ഴ്സി ഹൗ​സ് ന​ൽ​കി​യ 10 ല​ക്ഷം രൂ​പ​യു​ടെ ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കും പോ​ലീ​സി​നും വി​ത​ര​ണം ചെ​യ്യു​മെ​ന്നും ക​ള​ക്ട​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​തിതീ​വ്ര മ​ഴ: ജി​ല്ല​യി​ൽ
മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

ക​ട്ട​പ്പ​ന: നാ​ളെ​വ​രെ അ​തി​തീ​വ്ര​മ​ഴ പ്ര​വ​ചി​ച്ചി​ട്ടു​ള്ള​തി​നാ​ൽ എ​ല്ലാ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച​താ​യി ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രെ മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ള​ക്ട​റേ​റ്റി​ൽ 24 മ​ണി​ക്കൂ​ർ ക​ണ്‍​ട്രോ​ൾ മു​റി തു​റ​ന്നു.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും വാ​ട​ക​യ്ക്ക് എ​ടു​ത്തി​ട്ടു​ണ്ട്. മ​ഴ കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഇ​വ​രെ ഇ​വി​ടേ​ക്കു മാ​റ്റി പാ​ർ​പ്പി​ക്കും.
ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് സം​ബ​ന്ധി​ച്ച് നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രു​ന്നു​ണ്ട്. നി​ല​വി​ൽ എ​ല്ലാ​യി​ട​ത്തും ജ​ല​നി​ര​പ്പ് കു​റ​വാ​ണ്. കൂ​ടു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​കൊ​ടു​ത്ത് ഡാ​മു​ക​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ഴി​ഞ്ഞ​വ​ർ​ഷം മു​ഴു​വ​ൻ മൊ​ബൈ​ൽ നെ​റ്റ്‌വർ​ക്കു​ക​ളും ന​ഷ്ട​മാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​രു​ടെ യോ​ഗം വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

സൗ​ജ​ന്യ കു​ടി​വെ​ള്ളവി​ത​ര​ണ​ത്തി​നു തു​ക അ​നു​വ​ദി​ക്കും

ക​ട്ട​പ്പ​ന: കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ൽ വെ​ള്ളം വി​ത​ര​ണം​ചെ​യ്യാ​ൻ തു​ക അ​നു​വ​ദി​ക്കു​മെ​ന്ന് ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു. ജൂ​ണ്‍ 30 വ​രെ​യാ​ണ് സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് വി​ത​ര​ണം നി​ല​ച്ച​തോ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലെ ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു ക​ള​ക്ട​റേ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​ക അ​നു​വ​ദി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.