ഇ​ടു​ക്കി​യി​ൽ മ​ഴ ശ​ക്ത​മാ​കു​ന്നു; ഇ​ന്ന​ലെ പെ​യ്ത​ത് 11.36 മി​ല്ലി​മീ​റ്റ​ർ മ​ഴ
Thursday, July 18, 2019 10:56 PM IST
തൊ​ടു​പു​ഴ:​ഇ​ടു​ക്കി ജി​ല്ല​യി​ൽ മ​ഴ ശ​ക്തി​പ്പെ​ടു​ന്നു.​ഇ​ന്ന​ലെ പ​ക​ൽ ജി​ല്ല​യി​ൽ 11.36 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു.​ഏ​റ്റ​വും കൂ​ടു​ത​ൽ​മ​ഴ ല​ഭി​ച്ച​ത് തൊ​ടു​പു​ഴ താ​ലൂ​ക്കി​ലാ​ണ്.
ഇ​വി​ടെ 22.3 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ച​പ്പോ​ൾ പീ​രു​മേ​ട് താ​ലൂ​ക്കി​ൽ-11,ഉ​ടു​ന്പ​ൻ​ചോ​ല-2,ദേ​വി​കു​ളം 4.5, ഇ​ടു​ക്കി-17.00 മി​ല്ലി​മീ​റ്റ​ർ മ​ഴ​യും ല​ഭി​ച്ചു.​കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും കൂ​ടി​യ മ​ഴ ല​ഭി​ക്കു​ന്ന​ത്.​ജി​ല്ല​യി​ൽ ഇ​തു​വ​രെ നാ​ശ ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​ന​മ​നു​സ​രി​ച്ച് ഇ​ന്ന​ലെ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. അ​തി​നാ​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഹൈ​റേ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് രാ​ത്രി​കാ​ല യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.​മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഇ​ടു​ക്കി ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ 2303.52 അ​ടി​യാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്.​മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 112 അ​ടി​യാ​ണ്.​ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​ന്നും നാ​ളെ​യും കൂ​ടി റെ​ഡ് അ​ല​ർ​ട്ട് തു​ട​രും.​കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കാ​തി​രു​ന്ന​തി​നാ​ൽ കി​ണ​റു​ക​ളും കു​ള​ങ്ങ​ളും വ​റ്റി​യ​തോ​ടെ ജി​ല്ല​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യി​രു​ന്നു.​ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്ന​തോ​ടെ മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​വും പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.​വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ നി​ല​വി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​കൂ.