കോ​ടി​ക​ളു​ടെ ച​ന്ദ​ന​മോ​ഷ​ണ​ക്കേ​സ്: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി
Thursday, July 18, 2019 10:55 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ച​ന്ദ​ന കേ​സ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. കേ​സ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി. മ​റ​യൂ​ർ റെ​യ്ഞ്ച് ഓ​ഫീ​സ​ർ ജോ​ബ് ജെ.​ന​ര്യം​പ​റ​ന്പി​ൽ, ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ. ​നി​സാം എ​ന്നി​വ​രെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്.
മ​റ​യൂ​ർ ച​ന്ദ​ന കേ​സു​ക​ളി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ​യും തൊ​ണ്ടി​ക​ളും ക​ണ്ടെ​ത്തു​ന്ന​ത്.
ആ​ന്ധ്രാ​പ്ര​ദേ​ശ് ചി​റ്റൂ​രി​ൽ അ​ന​ധി​കൃ​ത ച​ന്ദ​ന ഫാ​ക്ട​റി​യി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത ച​ന്ദ​ന ത​ടി​ക​ൾ വി​ട്ടു​കി​ട്ടി​യി​ട്ടി​ല്ല, മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ നി​ര​വ​ധി പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ച​ന്ദ​ന കേ​സി​ൽ അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളും തെ​ളി​ഞ്ഞി​ട്ടു​ണ്ട്.
കൂ​ടാ​തെ ആ​ന്ധ്രാ, ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക​ളി​ൽ നി​ര​വ​ധി അ​ന​ധി​കൃ​ത ച​ന്ദ​ന ഫാ​ക്ട​റി​ക​ൾ ഉ​ള്ള​താ​യ വി​വ​ര​വും ഇവർക്കു ല​ഭി​ച്ചി​രു​ന്നു.
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് ജ​ന​റ​ൽ ട്രാ​ൻ​സ്ഫ​റി​ന്‍റെ മ​റ​വി​ൽ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഉൗ​ർ​ജി​ത​മാ​യി ന​ട​ന്നു വ​ന്നി​രു​ന്ന അ​ന്വേ​ഷ​ണം ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ഡി​സം​ബ​ർ 19-നാ​ണ് മ​റ​യൂ​ർ നാ​ച്ചി​വ​യ​ൽ ച​ന്ദ​ന​ക്കാ​ടു​ക​ളി​ൽ​നി​ന്നും മൂ​ന്നു ച​ന്ദ​ന വേ​രു​ക​ൾ പി​ഴു​തു​മാ​റ്റി​യ​തി​ന് ര​ണ്ടു വാ​ച്ച​ർ​മാ​ര​ട​ക്കം മൂ​ന്നു ഗോ​ത്ര​വ​ർ​ഗ​ക്കാ​രെ മ​റ​യൂ​ർ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നും ല​ഭി​ച്ച മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് 11-ന് ​അ​ടി​മാ​ലി വാ​ള​റ​യി​ൽ ആ​ഡം​ബ​ര​ക്കാ​റി​ൽ ര​ഹ​സ്യ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ 60 കി​ലോ​ഗ്രാം ച​ന്ദ​ന​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സെ​യ്ഫു​ദീ​ൻ, മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടി.
ഇ​വ​രി​ൽ​നി​ന്നും ല​ഭി​ച്ച മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ത്ത​ല​വ​ൻ മ​ല​പ്പു​റം പൂ​ക്കോ​ട്ടു​ർ പു​ല്ലാ​ര സ്വ​ദേ​ശി കു​ഞ്ഞാ​പ്പു എ​ന്നു​വി​ളി​ക്കു​ന്ന ഷൊ​ഹൈ​ബി​നെ മ​ല​പ്പു​റ​ത്തു​നി​ന്നും ഏ​റെ ശ്ര​മ​ത്തി​നു​ശേ​ഷം ജൂ​ണ്‍ 12-ന് ​പി​ടി​കൂ​ടി. ഷൊ​ഹൈ​ബി​നെ കേ​സി​ൽ​നി​ന്നും ഒ​ഴി​വാ​ക്കാ​ൻ തു​ട​ക്ക​ത്തി​ൽ റെ​യ്ഞ്ച് ഓ​ഫീ​സ​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ വാ​ഗ്ദാ​ന​വു​മു​ണ്ടാ​യി. അ​തി​നു വ​ഴ​ങ്ങാ​തെ​വ​ന്ന​പ്പോ​ൾ ശ​ക്ത​മാ​യ ഭീ​ഷ​ണി​യും ഉ​ണ്ടാ​യ​താ​ണ്.
ഇ​തി​നെ​യെ​ല്ലാം അ​തി​ജീ​വി​ച്ച് മ​ല​പ്പു​റം മോ​ങ്ങ​ത്ത് ഷൊ​ഹൈ​ബി​ന്‍റെ ച​ന്ദ​ന ഗോ​ഡൗ​ണും ക​ണ്ടെ​ത്തി. ഷൊ​ഹൈ​ബി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ജൂ​ണ്‍ 16-ന് ​ആ​ന്ധ്ര ചി​റ്റൂ​രി​ൽ ബൊ​മ്മ സ​മു​ദ്ര​ത്തി​ൽ മ​ല​പ്പു​റം മ​ഞ്ചേ​രി​വ​ള​പ്പി​ൽ വീ​ട്ടി​ൽ ഹ​സ്ക​റി​ന്‍റെ അ​ന​ധി​കൃ​ത ച​ന്ദ​ന​തൈ​ല ഫാ​ക്ട​റി​യും ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്നും 720 കി​ലോ​ഗ്രാം ച​ന്ദ​ന​വും ക​ണ്ടെ​ടു​ത്തു.
എ​ന്നാ​ൽ തൊ​ണ്ടി​യാ​യ ഒ​രു​കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 720 കി​ലോ​ഗ്രാം ച​ന്ദ​നം വി​ട്ടു​കൊ​ടു​ക്കാ​ൻ ചി​റ്റൂ​ർ വ​നം​വ​കു​പ്പ് ത​യാ​റാ​യി​ല്ല. അ​ത് അ​വ​ർ ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.
ചി​റ്റൂ​ർ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ ഹ​സ്ക​റി​നെ ക​സ്റ്റ​ഡി​യി​ൽ​വാ​ങ്ങി തെ​ളി​വെ​ടു​പ്പു​ന​ട​ത്തി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം​ന​ല്കി​യ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി ഉ​ത്ത​ര​വാ​യ​ത്.
സാ​ധാ​ര​ണ മ​റ​യൂ​ർ ച​ന്ദ​ന​ക്കാ​ടു​ക​ളി​ൽ​നി​ന്നും ച​ന്ദ​നം മു​റി​ച്ചു​ക​ട​ത്തു​ന്ന സം​ഘ​ത്തെ പി​ടി​ച്ചാ​ൽ അ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്. ആ​ദ്യ​മാ​യാ​ണ് ഒ​രു അ​ന്വേ​ഷ​ണം മ​റ​യൂ​രി​ൽ​നി​ന്നും ത​മി​ഴ്നാ​ടും ക​ട​ന്ന് ആ​ന്ധ്ര​യി​ൽ എ​ത്തി​യ​ത്. ഇ​താ​ണ് ഇ​പ്പോ​ൾ മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ്ഥ​ലം​മാ​റ്റി
നാ​ണം​കെ​ടു​ത്തി
മി​ക​ച്ച രീ​തി​യി​ൽ ച​ന്ദ​ന​മോ​ഷ​ണ കേ​സ് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ വ​നം​വ​കു​പ്പ് സ്ഥ​ലം​മാ​റ്റി ’ക​ണ​ക്കു​തീ​ർ​ത്തു’.
മ​റ​യൂ​രി​ൽ​നി​ന്നും പ​റ​ന്പി​ക്കു​ള​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ചെ​ങ്കി​ലും പ​റ​ന്പി​ക്കു​ള​ത്ത് ചാ​ർ​ജെ​ടു​ക്കാ​ൻ ക​ഴി​യാ​തെ റെ​യ്ഞ്ച് ഓ​ഫീ​സ​ർ​ക്ക് അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ടി വ​ന്നു.
പ​റ​ന്പി​ക്കു​ള​ത്ത് നി​ല​വി​ലു​ള്ള റെ​യ്ഞ്ച് ഓ​ഫി​സ​ർ സ്ഥ​ലം​മാ​റ്റ​ത്തി​നെ​തി​രേ ട്രി​ബൂ​ണ​ലി​ൽ​നി​ന്നും സ്റ്റേ ​വാ​ങ്ങി​യ​തി​നാ​ലാ​ണ് പു​തി​യ​യാ​ളി​ന് ചാ​ർ​ജെ​ടു​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ഉ​ന്ന​താ​ധി​കാ​രി​ക​ളെ ക​ണ്ടെ​ങ്കി​ലും നി​യ​മ​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മൊ​ന്നും ഉ​ണ്ടാ​യി​ല്ല.
ച​ന്ദ​ന​ക്ക​ട​ത്ത് ലോ​ബി​യു​ടെ അ​ടി​വേ​രു പി​ഴു​തു​ക​ള​യാ​ൻ ശ്ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നോ​ട് വ​നം​വ​കു​പ്പ് കാ​ണി​ച്ച അ​നീ​തി​ക്കെ​തി​രേ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ട്.