ഒ​പ്പു​ശേ​ഖ​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, July 18, 2019 10:55 PM IST
ഇ​ടു​ക്കി: വ​യോ​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ, ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ് എ​ന്നി​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ന​ട​ത്തു​ന്ന റി​ലേ​ഷ​ൻ​ഷി​പ്പ് കേ​ര​ള ഒ​പ്പു​ശേ​ഖ​ര​ണം കാ​ന്പ​യി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ പൗ​ലോ​സ് നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​
ജി​ല്ലാ മി​ഷ​ൻ കോ​-ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​സ് സ്റ്റീ​ഫ​ൻ, പി.​എ.​ഷാ​ജി​മോ​ൻ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത കൃ​ഷി സം​ഘ​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​വും ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന വി​വി​ധ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി​ച്ചേ​രു​ന്ന സ​മൃ​ദ്ധി ജെഎ​ൽ​ജി കാ​ന്പ​യി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​പ്പു​ശേ​ഖ​ര​ണം കാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​ത്. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ വി​ജ​യ​കു​മാ​രി. മെം​ബ​ർ ലി​സ​മ്മ സാ​ജ​ൻ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വീ​ണ മേ​രി ഏ​ബ്ര​ഹാം, ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി.​എ​സ.് മ​ധു, ആ​ത്മ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ ബാ​ബു ജോ​ർ​ജ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജി.​അ​ജേ​ഷ്, അ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​ബി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.