ബ​സി​ലി​ടി​ച്ച ലോ​റി മ​റ്റൊ​രു ലോ​റി​യി​ലി​ടി​ച്ചു
Thursday, July 18, 2019 10:55 PM IST
പീ​രു​മേ​ട്: മു​ന്നി​ൽ​പോ​യ വാ​ഹ​ന​ത്തെ വ​ള​വി​ൽ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ലോ​റി കെഎ​സ്ആ​ർ​ടി​സി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു, നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി പി​ന്നി​ലേ​ക്കു നി​ര​ങ്ങി മ​റ്റൊ​രു ലോ​റി​യി​ൽ ഇ​ടി​ച്ചു​നി​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​ന്പ​തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ലോ​റി ഡ്രൈ​വ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി അ​നീ​ഷ് കു​മാ​ർ (31), ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സൈ​നു​ദീ​ൻ (61), ബ​സ് യാ​ത്ര​ക്കാ​രാ​യ പ്ര​വീ​ണ്‍ (34), പ്ര​ദീ​പ് (23), പ്രേം​കു​മാ​ർ (17), ഹ​രി​കൃ​ഷ്ണ​ൻ (62), സു​ന്ദ​രം (42), ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ കോ​ണ്‍​രാ​ജ് (62), ദു​രൈ (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ചി​കി​ൽ​സ ന​ൽ​കി.
ദേ​ശീ​യ​പാ​ത 183-ൽ ​മു​റി​ഞ്ഞ​പു​ഴ ചെ​ക്ക് പോ​സ്റ്റി​നു​സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം. കു​ട്ടി​ക്കാ​ന​ത്തു​നി​ന്നും മു​ണ്ട​ക്ക​യ​ത്തേ​ക്ക് ഇ​റ​ക്ക​മി​റ​ങ്ങി പോ​വു​ക​യാ​യി​രു​ന്നു ബ​സ്. അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്ന ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബ​സു​മാ​യി കു​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ഏ​റെ​നേ​രം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.