കൃഷിയിടങ്ങളിൽ കുരങ്ങുശ
Thursday, July 18, 2019 10:55 PM IST
രാ​ജ​കു​മാ​രി: മ​ഞ്ഞ​ക്കു​ഴി, മു​തു​വാ​ക്കു​ടി, വാ​തു​കാ​പ്പ് മേ​ഖ​ല​ക​ളി​ൽ കു​ര​ങ്ങു​ശ​ല്യം നാ​ട്ടു​കാ​രു​ടെ പൊ​റു​തി​മു​ട്ടി​ക്കു​ന്നു. ഏ​ല​ത്തി​ന്‍റെ ചി​ന്പു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തു​മൂ​ലം കൃ​ഷി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഈ ​മേ​ഖ​ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ര​ങ്ങു​ക​ളാ​ണ് എ​ത്തു​ന്ന​ത്. കൂ​ട്ട​മാ​യി തോ​ട്ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന ഇ​വ വ്യാ​പ​ക​മാ​യി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. കു​ര​ങ്ങി​ന്‍റെ ശ​ല്യ​ത്തി​നൊ​പ്പം കാ​ട്ടാ​ന​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. വ​ന​ത്തി​ൽ​നി​ന്ന് സ്ഥി​ര​മാ​യി കാ​ട്ടാ​ന​ക​ൾ ഈ ​മേ​ഖ​ല​യി​ലേ​ക്ക് വ​രു​ന്ന വ​ഴി​യോ​ര​ത്തു​ള്ള ഏ​ലം​കൃ​ഷി ഏ​ക്ക​റു​ക​ണ​ക്കി​ന് ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.