മു​ഴു​വ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ഇ​ൻ​സെ​ന്‍റീ​വ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
Thursday, July 18, 2019 10:53 PM IST
എ​ഴു​കും​വ​യ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി വി​ത​ര​ണം​ചെ​യ്യു​ന്ന പാ​ലി​ന് ഇ​ൻ​സെ​ന്‍റീ​വ് പ​ദ്ധ​തി മു​ഴു​വ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നി​ല​വി​ൽ ആ​പ്കോ​സ് സം​ഘ​ങ്ങ​ളി​ൽ പാ​ല​ള​ക്കു​ന്ന​വ​ർ​ക്കാ​ണ് ഇ​ൻ​സെ​ന്‍റീ​വ് ല​ഭി​ക്കു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​പ്കോ​സി​നു പു​റ​മെ മ​ല​നാ​ട് മി​ൽ​ക്ക് സൊ​സൈ​റ്റി​പോ​ലു​ള്ള വി​വി​ധ സം​ഘ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ ക്ഷീ​ര​ക​ർ​ഷ​ക​രും പാ​ല​ള​ക്കു​ന്ന​ത്. എ​ന്നാ​ൽ ഓ​ഡി​റ്റ് ഒ​ബ്ജ​ക്‌ഷ​ന്‍റെ പേ​രു​പ​റ​ഞ്ഞ് പ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ന്നി​ല്ല.
മു​ഴു​വ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ഇ​ൻ​സെ​ന്‍റീ​വ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കാ​ലി​വ​ള​ർ​ത്ത​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​എ​ഴു​കും​വ​യ​ൽ ടൗ​ണ്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.