60 വ​ർ​ഷ​ത്തി​ൽ കൂടു​ത​ൽ പ​ഴ​ക്ക​മു​ള്ള ഡാ​മു​ക​ൾ ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Thursday, July 18, 2019 10:53 PM IST
തൊ​ടു​പു​ഴ: 60 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള ഡാ​മു​ക​ൾ ഡീ ​ക​മ്മീ​ഷ​ൻ ചെയ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി. ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ര​ത്ന​ഗി​രി ജി​ല്ല​യി​ലെ തി​വാ​രെ ഡാം ​ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ത​ക​ർ​ന്ന് 18 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കു​ക​യും നി​ര​വ​ധി പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.
19 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​ണ​ക്കെ​ട്ട് ത​ക​ർ​ന്നെ​ങ്കി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ 19-ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്നാ​ലു​ണ്ടാ​കു​ന്ന നാ​ശ​ത്തെ​ക്കു​റി​ച്ച് ആ​ർ​ക്കും സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല. ഇ​ടു​ക്കി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ണ​ക്കെ​ട്ടി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന​ത്തി​ന് എ​തി​ർ​പ്പി​ല്ല.
പ​ക്ഷേ കേ​ര​ള​ത്തി​ലെ അ​ഞ്ച് ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ, സ്വ​ത്ത് എ​ന്നി​വ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യം.