ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം തു​ട​ങ്ങി
Thursday, July 18, 2019 10:53 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന മേ​ഖ​ല ഉ​ൾ​പ്പെ​ടെ ഹൈ​റേ​ഞ്ചി​ൽ കാ​ല​വ​ർ​ഷം തു​ട​ങ്ങി.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി തു​ട​ങ്ങി​യ മ​ഴ രാ​ത്രി​യി​ലും ഇ​ട​മു​റി​യാ​തെ പെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വ​റ്റ​ിവ​ര​ണ്ട തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും നീ​രൊ​ഴു​ക്ക് തു​ട​ങ്ങി. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം പെ​രി​യാ​ർ നി​റ​ഞ്ഞു ക​വി​ഞ്ഞി​രു​ന്നു.

ഇ​ത്ത​വ​ണ തീ​ർ​ത്തും വ​ര​ണ്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ മ​ഴ​യോ​ടെ​നീ​രൊ​ഴു​ക്ക് കൂ​ടി.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ​മു​ത​ൽ നാ​ളെ​വ​രെ അ​തീ​വ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പാ​യ റെ​ഡ് അ​ല​ർ​ട്ടാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ലെ മ​ണ്‍​തി​ട്ട​യി​ടി​യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് വി​ണ്ടു​കീ​റി​യ മ​ണ്‍​തി​ട്ട​ക​ളാ​ണ് ഇ​ടി​യു​ന്ന​ത്.