പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, July 17, 2019 10:24 PM IST
മു​ട്ടം : യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​ത ചാ​ർ​ജ് വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും മുട്ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
പ്ര​ഫ. എം.​ജെ ജേ​ക്ക​ബ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ഐ ബെ​ന്നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ൻ.​ഐ.​ബെ​ന്നി, എ​ൻ.​കെ.​ബി​ജു, എം.​എ.​ഷെ​ബീ​ർ, ജോ​സ് ചൂ​വ​പ്പു​ങ്ക​ൽ, ബേ​ബി വ​ണ്ട​നാ​നി, അ​ഗ​സ്റ്റിൻ ക​ള്ളി​കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി

തൊ​ടു​പു​ഴ: കെ​പി​എം​എ​സി​ന്‍റെ​യും മ​റ്റ് ഇ​ത​ര പ​ട്ടി​ക​ജാ​തി ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കെ ​എ​സ്ആ​ർ​ടി​സി തൊ​ടു​പു​ഴ ഡി​പ്പോ​യ്ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. തൊ​ടു​പു​ഴ ഡി​പ്പോ​യ്ക്കു കീ​ഴി​ൽ നി​ന്നും ദ​ളി​ത് പി​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യാ​യ തൊ​ടു​പു​ഴ, മേ​ത്തൊ​ട്ടി, മു​ള്ള​രി​ങ്ങാ​ട് വെ​ള്ള​ക്ക​യം, പു​തു​പ​രി യാ​രം പെ​രി​യാ​ന്പ്ര, എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തി​വ​ന്നി​രു​ന്ന കെ ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.
കെ ​പി എം ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ.​മോ​ഹ​ന​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​പി യു ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ​സ്.​ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​ജി​ൻ​ഷു, വി​ജോ വി​ജ​യ​ൻ, പി.​എ.​ജോ​ണി, മ​നോ​ജ് ആ​ല​ക്കോ​ട്, സ​ന​ൽ ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.