അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത: ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Wednesday, July 17, 2019 10:24 PM IST
തൊ​ടു​പു​ഴ: ഇ​ന്നു മു​ത​ൽ 20 വ​രെ ഇ​ടു​ക്കി ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ നീ​രി​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​ന​ത്തെ​തു​ട​ർ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​ട​ങ്ങു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ല്കി.
കൂ​ടാ​തെ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ്, ആ​രോ​ഗ്യം, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24 മ​ണി​ക്കൂ​റും ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04862-222503