കു​റ്റി​യാ​ർ​വാ​ലി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭൂ​മി വി​ത​ര​ണം​ ചെ​യ്യും
Wednesday, July 17, 2019 10:23 PM IST
മൂ​ന്നാ​ർ: കു​റ്റി​യാ​ർ​വാ​ലി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച ഭൂ​മി വി​ത​ര​ണ​ത്തി​നാ​യി ഒ​രു​ങ്ങു​ന്നു. കു​റ്റി​യാ​ർ​വാ​ലി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ജി​ല്ലാ​ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ, സ​ർ​വെ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​ർ, കെ​ഡി​എ​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ കു​റ്റി​യാ​ർ​വാ​ലി​യി​ലെ​ത്തി ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഭൂ​മി​യി​ലെ കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ചു.
എ​ന്നാ​ൽ പ​ട്ട​യം ല​ഭി​ച്ച​വ​ർ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ സ്ഥ​ല​ത്തെ കാ​ടു​ക​ൾ നീ​ക്കി​തു​ട​ങ്ങി. പാ​ർ​ട്ടി കൊ​ടി​ക​ളു​മാ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. കൊ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ കൊ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യാ​ണ് പ​ണി​ക​ളി​ൽ തു​ട​ർ​ന്ന​ത്.
വി.​എ​സ്. സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2300 പേ​ർ​ക്കാ​ണ് കു​റ്റി​യാ​ർ​വാ​ലി​യി​ൽ അ​ഞ്ചു​സെ​ന്‍റ് ഭൂ​മി വീ​തം അ​നു​വ​ദി​ച്ച​ത്. ആ​രോ​പ​ണ​ങ്ങ​ളെ​തു​ട​ർ​ന്ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഭൂ​മി വി​ത​ര​ണം മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നാ​റി​ൽ ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് കു​റ്റി​യാ​ർ​വാ​ലി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ ഭൂ​മി​വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം. പു​ഴ​യു​ടെ തീ​ര​ത്ത് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഭൂ​മി ഒ​ഴി​വാ​ക്കി പ​ക​രം ഭൂ​മി ന​ൽ​കും. പ്ര​ള​യ​ത്തി​ൽ ഭൂ​മി ന​ഷ്ട​പ്പ​ട്ട​വ​ർ​ക്കും കു​റ്റി​യാ​ർ​വാ​ലി​യി​ൽ ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. റ​വ​ന്യു മ​ന്ത്രി നേ​രി​ട്ടെ​ത്തി​യാ​വും ഭൂ​മി​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.