കെ​സി​എ​സ്എ​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Wednesday, July 17, 2019 10:21 PM IST
നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി രൂ​പ​ത കെ​സി​എ​സ്എ​ലി​ന്‍റെ ഈ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നാ​ളെ ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.
കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലാ​ലു തോ​മ​സ് കെ​സി​എ​സ്എ​ൽ മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​ന​വും ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ജോ​ണ്‍ രോ​ഗി സ​ഹാ​യ​നി​ധി - കി​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞാ​വ​ര​ക്കാ​ട്ട്, രൂ​പ​ത ചെ​യ​ർ​മാ​ൻ ഷോ​ണ്‍ ഷാ​ജി, രൂ​പ​ത ഓ​ർ​ഗ​നൈ​സ​ർ വി.​വി. ബെ​ന്നി, സ്കൂ​ൾ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ക​രോ​ളി​ൻ, സി​സ്റ്റ​ർ ഡോ​ണ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രൂ​പ​ത​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ൽ​നി​ന്നും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.