മാത്തപ്പാറ കോളനിയിലെ കിണറിൽ പഞ്ചായത്ത് മാലിന്യം തള്ളി
Tuesday, July 16, 2019 10:13 PM IST
മു​ട്ടം: മാ​ത്ത​പ്പാ​റ കോ​ള​നി​യി​ലെ കി​ണ​റി​ൽ പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യം ത​ള്ളി​യ​താ​യി ആ​ക്ഷേ​പം. മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന മാ​ത്ത​പ്പാ​റ കോ​ള​നി​യി​ലെ കി​ണ​റി​ലാ​ണ് പ​ഞ്ചാ​യ​ത്ത് വ​ക വാ​ഹ​ന​ത്തി​ൽ എ​ത്തി മാ​ലി​ന്യം ത​ള്ളി​യ​ത്. ര​ണ്ടാ​മ​തും മാ​ലി​ന്യ​വു​മാ​യി വാ​ഹ​നം എ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ത​ട​യു​ക​യാ​യി​രു​ന്നു.
മു​ട്ടം ടൗ​ണി​ൽ നി​ന്നും കോ​രി​യ മാ​ലി​ന്യ​മാ​ണ് മാ​ത്ത​പ്പാ​റ​യി​ൽ കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​ത് തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കി​ണ​റി​ൽ ത​ള്ളി​യ മാ​ലി​ന്യം എ​ത്ര​യും വേ​ഗം കോ​രി മാ​റ്റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ പരിപാടികൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.