മു​നി​സി​പ്പ​ൽ ഓ​ഫീ​സ് അ​ക്ര​മം: പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Tuesday, July 16, 2019 10:13 PM IST
തൊ​ടു​പു​ഴ: മു​നി​സി​പ്പ​ൽ ഓ​ഫീ​സ് ആ​ക്ര​മി​ച്ച അ​ഞ്ചു പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി കോ​ട​തി ത​ള്ളി. ക​ഴി​ഞ്ഞ നാ​ലി​ന് മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്ന​ത്. പോ​ലീ​സ് പ​റ​യു​ന്ന​തു പ്ര​കാ​രം സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ പി​ന്നീ​ട് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഉ​ണ്ട​പ്ലാ​വ് പൊ​ന്നാ​ട്ട് ഷ​മീ​ർ (35), ഇ​ട​വെ​ട്ടി താ​മ​ര​ക്കു​ന്ന​ത്ത് ആ​ൽ​വി​ൻ ജോ​യി (23), ഇ​ട​വെ​ട്ടി ചി​റ​പ്പ​ടി തേ​ക്കും​കാ​ട്ടി​ൽ ഷി​യാ​സ് (28), ക​രി​ങ്കു​ന്നം ത​ട്ടാ​ര​ത്ത​ട്ട കൊ​ച്ചു​മ​റ്റ​ത്തി​ൽ ബോ​ബി (24), അ​ണ്ണാ​യി​ക്ക​ണ്ടം ചാ​ലി​ൽ ജോ​യ​ൽ (20) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യം ത​ള്ളി​യ​തോ​ടെ പ്ര​തി​ക​ൾ​ക്ക് ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്ക​ണം.
അ​ല്ലാ​ത്ത പ​ക്ഷം കേ​സ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന തൊ​ടു​പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി കീ​ഴ​ട​ങ്ങ​ണം. എ​ന്നാ​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​കാ​തി​രു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക, ഒൗ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക, അ​തി​ക്ര​മി​ച്ചു ക​യ​റ​ൽ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ പ​റ​ഞ്ഞു.ന​ഗ​ര​സ​ഭ​യി​ൽ അ​ഴി​മ​തി​യാ​രോ​പി​ച്ചാ​ണ് പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​ര​ക്കാ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സി​നെ ത​ള്ളി​മാ​റ്റി കൗ​ണ്‍​സി​ൽ ഹാ​ളി​ൽ പ്ര​വേ​ശി​ച്ച പ്ര​വ​ർ​ത്ത​ക​ർ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​റെ​യും ജീ​വ​ന​ക്കാ​ര​നെ​യും കൈ​യേ​റ്റം ചെ​യ്യു​ക​യും കൗ​ണ്‍​സി​ൽ ഹാ​ളി​ൽ അ​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ഗ്രി​ല്ലു ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ സി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സു​കാ​ർ​ക്കും മ​ർ​ദ​ന​മേ​റ്റു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് , ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ പോ​ലീ​സ് സ്റ്റേഷ​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തു​ക​യും അ​ടു​ത്ത ദി​വ​സം ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​മേ​യം പാ​സാ​ക്കു​ക​യും ചെ​യ്തു.
സ​മ​ര​ത്തെ​തു​ട​ർ​ന്ന് പ്ര​തി​ക​ളെ 24 മ​ണി​ക്കൂ​റി​ന​കം അ​റ​സ്റ്റു ചെ​യ്യു​മെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു ന​കി​യി​രു​ന്നെ​ങ്കി​ലും ഇ​വ​രെ ക​ഡി​യി​ലെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ്ര​തി​ക​ൾ ക​ണ്‍​മു​ന്നി​ലു​ണ്ടാ​യി​ട്ടും ഇ​വ​രെ അ​റ​സ്റ്റു ചെ​യ്യാ​തെ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി പോ​ലീ​സ് അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ൽ ഉ​ണ്ടാ​യ നാ​ശ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ മാ​റ്റം വ​രു​ത്തി കേ​സ് ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മ​മു​ണ്ടാ​യെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ നി​യ​മ​പ്ര​കാ​രം പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്ന​ത്. ഇ​തി​ൻ പ്ര​കാ​രം ആ​ദ്യം 67000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് അ​ക്ര​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ പി​ഡ​ബ്ല്യു​ഡി ക​ണ​ക്കാ​ക്കി ന​ൽ​കി​യ​ത്. എ​ന്നാ​ൽ വീ​ണ്ടും ഇ​തു തി​രു​ത്തി 10500 രൂ​പ​യു​ടെ ന​ഷ്ടം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. ഭ​ര​ണ സ്വാ​ധീ​ന​ത്താ​ലാ​ണ് തി​രി​മ​റി ന​ട​ത്തി​യ​തെ​ന്നും ഭ​ര​ണ​പ​ക്ഷം ആ​രോ​പി​ച്ചു.