കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​വി​ട്ട​വ​ർ തി​രി​കെ വ​ര​ണം: പി.​ജെ.​ജോ​സ​ഫ്
Tuesday, July 16, 2019 10:12 PM IST
ഇ​ടു​ക്കി : കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ചെ​യ​ർ​മാ​ന്‍റെ എ​ല്ലാ അ​ധി​കാ​ര​ങ്ങ​ളും വി​നി​യോ​ഗി​ക്കു​ന്ന​ത് താ​നാ​ണെ​ന്നും പാ​ർ​ട്ടി വി​ട്ടു പോ​യ​വ​ർ​ക്ക് ഇ​നി​യും തി​രി​ച്ചു​വ​രാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്നും വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മാ​ന്ത​ര പാ​ർ​ട്ടി സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ത്ത് ചെ​യ​ർ​മാ​നെ​യും ഭാ​ര​വാ​ഹി​ക​ളെ​യും തെ​രെ​ഞ്ഞെ​ടു​ത്ത​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​ത്ത​രം ക​മ്മി​റ്റി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പാ​ർ​ട്ടി​യി​ൽ നി​ന്നും സ്വ​മേ​ധ​യ പു​റ​ത്തു പോ​കു​ന്ന​തി​ന് തു​ല്യ​മാ​ണ്. പാ​ർ​ട്ടി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ടു​ക്കി ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക പാ​ക്കേ​ജ് ന​ട​പ്പാ​ക്കാ​ൻ ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യി​ൽ നി​ന്നും ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യ​റാ​ക​ണം. ലോ​ക ബാ​ങ്ക് തു​ട​ങ്ങി​യ വി​ദേ​ശ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ഫ​ണ്ടി​ൽ ഗ​ണ്യ​മാ​യ വി​ഹി​തം പ്ര​ള​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച ഇ​ടു​ക്കി​യ്ക്ക് ന​ൽ​ക​ണം. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ഴും ക​ട​ലാ​സി​ലൊ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ കു​ഴി അ​ട​യ്ക്കാ​ൻ പോ​ലും സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 19 ന് ​എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ൽ സം​സ്ഥാ​ന​ത്തെ ഖ​ര​മാ​ലി​ന്യ- സെ​പ്റ്റേ​ജ് സം​സ്ക​ര​ണ വി​ഷ​യ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി എ​ബ്രാ​ഹം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ, വ​നി​ത കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ ഷീ​ല സ്റ്റീ​ഫ​ൻ, ജോ​സ​ഫ് ജോ​ണ്‍, തോ​മ​സ് പെ​രു​മ​ന, രാ​ജു തോ​മ​സ്, സി​നു വാ​ലു​മ്മേ​ൽ, ടി.​ജെ.​ജേ​ക്ക​ബ്, എം.​ജെ.​കു​ര്യ​ൻ, ത​ന്പി മാ​നു​ങ്ക​ൽ, ഫി​ലി​പ്പ് മ​ല​യാ​റ്റ്, ജോ​സി ജേ​ക്ക​ബ്, സാ​ബു പ​ര​പ​രാ​ക​ത്ത്, കെ.​എ.​പ​രീ​ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.