ചി​ത്തി​ര​പു​ര​ത്ത് പു​തി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി
Tuesday, July 16, 2019 10:12 PM IST
അ​ടി​മാ​ലി: മൂ​ന്നാ​ർ ചി​ത്തി​ര​പു​ര​ത്ത് പു​തി​യ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് അ​നു​മ​തി​യാ​യി. ചി​ത്തി​ര​പു​രം പി​എ​ച്ച്സി​ക്ക് സ​മീ​പ​ത്താ​യാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​ത്. 300 കി​ട​ക്ക​ക​ളോ​ടു​കൂ​ടി​യ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കും​വി​ധ​മാ​യി​രി​ക്കും പു​തി​യ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രി​ക്കു​ക. 53.34 കോ​ടി രൂ​പ​യാ​ണ് പു​തി​യ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 35 കോ​ടി നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കും ശേ​ഷി​ക്കു​ന്ന തു​ക ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​ൾ​പ്പെ​ടെ ചി​ല​വ​ഴി​ക്കും.പു​തി​യ ആ​ശു​പ​ത്രി സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​താ​യും തു​ട​ർ​ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.