മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു
Tuesday, July 16, 2019 10:12 PM IST
വ​ണ്ണ​പ്പു​റം: പാ​റ​മ​ട​യി​ൽ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു. ക​ള്ളി​പ്പാ​റ പ്ല​ാന്തോ​ട്ട​ത്തി​ൽ ലി​ന്‍റോയ്ക്കാ​ണ് (30) വെ​ട്ടേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11നാ​ണ് സം​ഭ​വം. ക​ട​പ്ലാ​ക്ക​ൽ ഷി​ബു ജോ​സ​ഫാ​ണ് (41) വെ​ട്ടി​യ​ത്. ഷി​ബു​വും ലി​ന്‍റോ​യും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.
ഷി​ബു വി​ന്‍റെ വീ​ടി​ന്‍റെ പി​ന്നി​ലു​ള്ള പാ​റ​മ​ട​യി​രു​ന്നാ​യി​രു​ന്നു ഇ​രു​വ​രും മ​ദ്യ​പി​ച്ച​ത്. ക​ടും​ബ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഇ​ട​യി​ൽ പ്ര​കോ​പി​ത​നാ​യ ഷി​ബു ലി​ന്‍റോ​യെ വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ ലി​ന്‍റോ​​യെ ഹൈ​വേ പോ​ലീ​സ് ഓ​ട്ടോ​യി​ൽ ക​യ​റ്റി വ​ണ്ണ​പ്പു​റ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
ഉ​ട​ൻ​ത​ന്നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വെ​ട്ട് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വാ​ക്ക​ത്തി കൊ​ണ്ടാ​ണ് വെ​ട്ടി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ര​ണ്ട് വാ​ക്ക​ത്തി ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഹൈ​വേ പോ​ലീ​സ് ആ​ണ് പ്ര​തി​യെ കാ​ളി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.​പ്ര​തി​യെ കാ​ളി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. കാ​ളി​യാ​ർ എ​സ്ഐ വി.​പി. ബ​ഷീ​ർ, എ​സ്​ഐ ഷാ​ജി, എഎ​സ്ഐ പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി