ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ ന​ട​പ​ടി ക​ർ​ഷ​ക വ​ഞ്ച​ന: മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി
Tuesday, July 16, 2019 10:12 PM IST
ചെ​റു​തോ​ണി: ജ​പ്തി ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെ​ന്ന ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ നി​ല​പാ​ട് ക​ർ​ഷ​ക​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് മ​ല​നാ​ട് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​രെ​യും കാ​ർ​ഷി​ക​മേ​ഖ​ല​യേ​യും ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ​ക്ക് മോ​റ​ട്ടോ​റി​യം നീ​ട്ടി​ന​ൽ​ക​ണം. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ര​ക്ഷാ സ​മി​തി നേ​താ​ക്ക​ളാ​യ ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, രാ​ജു സേ​വ്യ​ർ, ജോ​സ് ശൗ​ര്യാം​മാ​ക്ക​ൽ, വി.​വി. മാ​ണി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.