നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പെ​രു​വ​ഴി ട്രാ​ക്ക്
Tuesday, July 16, 2019 10:10 PM IST
നെ​ടു​ങ്ക​ണ്ടം: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ പൂ​ട്ടി​യ​തോ​ടെ കാ​യി​ക​താ​ര​ങ്ങ​ൾ പെ​രു​വ​ഴി​യി​ലാ​യി. ഈ ​മാ​സം പ​ത്തി​നു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്നാ​ണ് ഹോ​സ്റ്റ​ൽ പൂ​ട്ടി​യ​ത്. 22 കു​ട്ടി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഹോ​സ്റ്റ​ൽ ര​ണ്ടു​ദി​വ​സ​ത്തേ​ക്കും പി​ന്നീ​ട് പ​ത്തു​ദി​വ​സ​ത്തേ​ക്കും അ​ട​ച്ചി​ടാ​ൻ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഹോ​സ്റ്റ​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശോ​ച​നീ​യ​മാ​യ സാ​ഹ​ച​ര്യം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ പ​രി​ഹ​രി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​വൂ എ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​വി​ടെ താ​മ​സി​ച്ച് കാ​യി​ക​പ​രി​ശീ​ല​ന​വും പ​ഠ​ന​വും ന​ട​ത്തി​യി​രു​ന്ന​വ​ർ പെ​രു​വ​ഴി​യി​ലാ​യ​ത്.
ഏ​ഴാം​ക്ലാ​സ് മു​ത​ൽ ഡി​ഗ്രി​വ​രെ പ​ഠി​ക്കു​ന്ന 55 കു​ട്ടി​ക​ളാ​ണ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. ഇ​തി​ൽ 30 പേ​ർ ആ​ണ്‍​കു​ട്ടി​ക​ളും 25 പേ​ർ പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. കാ​സ​ർ​ഗോ​ഡ് തു​ട​ങ്ങി​യ വി​ദൂ​ര ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് കൂ​ടു​ത​ലാ​യും ഉ​ള്ള​ത്. ഹോ​സ്റ്റ​ൽ അ​ട​ച്ച​തോ​ടെ ഇ​വ​രു​ടെ പ​ഠ​നം​ത​ന്നെ മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​മാ​ണ്. നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലു​മാ​യാ​ണ് ഇ​വ​ർ പ​ഠി​ക്കു​ന്ന​ത്. താ​മ​സ​സൗ​ക​ര്യം ഇ​ല്ലാ​താ​യ​തോ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് കു​ട്ടി​ക​ൾ​ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ മ​റ്റു ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​തി​നി​ടെ ഹോ​സ്റ്റ​ലി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ മ​ന്ത്രി എം.​എം. മ​ണി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​ക്കൊ​ണ്ട് എ​സ്റ്റി​മേ​റ്റ് എ​ടു​പ്പി​ച്ചു. പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് എ​സ്റ്റി​മേ​റ്റ് തു​ക. എ​ന്നാ​ൽ ഇ​ത് ആ​ര് ന​ൽ​കും എ​ന്ന​ത് ത​ർ​ക്ക​ത്തി​ലാ​ണ്.
കു​ടി​വെ​ള്ള സം​ഭ​ര​ണി, മെ​സ് ഹാ​ൾ, പാ​ച​ക​പ്പു​ര എ​ന്നി​വ​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കു​ള്ള പ​രി​ഹാ​രം, മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മാ​ണം, ടൊ​യ്ലെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​താ​യി​ട്ടു​ണ്ട്. ഹോ​സ്റ്റ​ലി​ൽ വാ​ർ​ഡ​ൻ ഇ​ല്ലെ​ന്ന​തും വ​ലി​യ പ്ര​ശ്ന​മാ​ണ്. രാ​ഷ്ട്രീ​യ പി​ടി​വ​ലി​മൂ​ലം വാ​ർ​ഡ​ൻ​മാ​ർ വാ​ഴാ​ത്ത ഹോ​സ്റ്റ​ലാ​യി നെ​ടു​ങ്ക​ണ്ടം മാ​റി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ വാ​ർ​ഡ​ൻ​മാ​രെ വ​യ്ക്കേ​ണ്ട​തു​ണ്ട്.
നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ളെ സൃ​ഷ്ടി​ച്ച ഹോ​സ്റ്റ​ലി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം​ക​ണ്ട് ഹോ​സ്റ്റ​ൽ ഉ​ട​ൻ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കാ​യി​ക​പ്രേ​മി​ക​ളു​ടെ ആ​വ​ശ്യം.