കാ​ന്ത​ല്ലൂ​ർ ആ​പ്പി​ൾ വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങി
Tuesday, July 16, 2019 10:10 PM IST
മ​റ​യൂ​ർ: കേ​ര​ള​ത്തി​ൽ ആ​പ്പി​ൾ വി​ള​യു​ന്ന ഏ​ക പ്ര​ദേ​ശ​മാ​യ മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ കാ​ന്ത​ല്ലൂ​ർ ആ​പ്പി​ൾ വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങി. മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ മ​റ​യൂ​രി​ന​ടു​ത്താ​ണ് കാ​ന്ത​ല്ലൂ​ർ. മ​റ​യൂ​രി​ൽ​നി​ന്ന് 14 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ കാ​ന്ത​ല്ലൂ​രി​ലെ ആ​പ്പി​ൾ തോ​ട്ട​ങ്ങ​ളി​ലെ​ത്താം.

ഭം​ഗി​യും ഗു​ണ​വും നി​റ​ഞ്ഞ കാ​ശ്മീ​ർ, ഹി​മാ​ച​ൽ ആ​പ്പി​ളു​ക​ൾ കേ​ര​ള​ത്തി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന് മ​റ​യു​ക​യും ഇ​റ​ക്കു​മ​തി ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ് കീ​ഴ​ട​ക്കു​ക​യും ചെ​യ്യു​ന്പോ​ഴാ​ണ് കാ​ന്ത​ല്ലൂ​ർ ആ​പ്പി​ൾ വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന​ത്. ഡ​ലീ​ഷ്യ​സ്, ഗ്യാ​നി​ഗോ​ൾ​ഡ്, ഗ്യാ​നി​സ്മി​ത്ത്, പാ​ർ​ലെ ബ​ണ്ട​ട്ടി എ​നീ വി​ദേ​ശ ഇ​ന​ങ്ങ​ളും ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്നു​ണ്ട്. വ​ർ​ഷ​ത്തി​ൽ ഒ​രു​ത​വ​ണ​മാ​ത്രം വി​ള​വു​ത​രു​ന്ന ആ​പ്പി​ൾ തോ​ട്ട​ങ്ങ​ൾ കാ​ണാ​ൻ കാ​ന്ത​ല്ലൂ​ർ മ​ല​നി​ര​ക​ൾ തേ​ടി സ​ഞ്ചാ​രി​ക​ൾ വ​ന്നു​തു​ട​ങ്ങി.

ഒ​രേ​ക്ക​ർ മു​ത​ൽ മൂ​ന്നേ​ക്ക​ർ​വ​രെ സ്ഥ​ല​ങ്ങ​ളി​ൽ ആ​പ്പി​ൾ കൃ​ഷി ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ ഇ​വി​ടെ​യു​ണ്ട്. ഭാ​വ​ന​യ്ക്ക​പ്പു​റം ചി​ല്ല​ക​ൾ നി​റ​യെ കു​ല​ച്ചു​കി​ട​ക്കു​ന്ന വി​വി​ധ ഇ​ന​ത്തി​ലു​ള്ള ആ​പ്പി​ൾ പ​ഴ​ങ്ങ​ൾ ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ് വി​ള​വെ​ടു​ക്കു​ന്ന​ത്്. ഫെ​ബ്രു​വ​രി- മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് പൂ​വി​ടു​ന്ന​ത്. ശ​രാ​ശ​രി ഒ​രു മ​ര​ത്തി​ൽ​നി​ന്ന് 30 കി​ലോ​ഗ്രാം വ​രെ പ​ഴ​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ചു​വ​പ്പ്, പ​ച്ച, മ​ഞ്ഞ നി​റ​ങ്ങ​ളി​ലു​ള്ള ആ​പ്പി​ളു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വ​ലി​പ്പ​ത്തി​ൽ ഇ​ട​ത്ത​ര​ക്കാ​രാ​ണെ​ങ്കി​ലും ഇ​വ നേ​രി​ൽ കാ​ണാ​നും തൊ​ട്ട​റി​യാ​നും കൃ​ഷി​ക്കാ​ർ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തും ജൈ​വ​വ​ളം ഉ​പ​യോ​ഗി​ക്കു​ന്ന​തു​മൂ​ലം ഓ​രോ​വ​ർ​ഷ​വും ഇ​തി​ന് ഡി​മാ​ൻ​ഡ് വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്്.

ആ​പ്പി​ളി​നൊ​പ്പം സ​ബ​ർ​ജി​ൽ, പ്ലം​സ്, സ്ട്രോ​ബ​റി, പാ​ഷ​ൻ ഫ്രൂ​ട്ട്, ഓ​റ​ഞ്ച്, എ​ഗ് ഫ്രൂ​ട്ട്, മാ​ത​ള നാ​ര​ങ്ങ, മ​ര​ത്ത​ക്കാ​ളി, പി​ച്ചീ​സ് തു​ട​ങ്ങി​യ പ​ഴ​വ​ർ​ഗ​ങ്ങ​ളും ഇ​വി​ടെ ധാ​രാ​ള​മാ​യി ക്യ​ഷി​ചെ​യ്തു​വ​രു​ന്നു. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ല, കു​ള​ച്ചി​വ​യ​ൽ, കീ​ഴാ​ന്തൂ​ർ, പു​ത്തൂ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് പ​ഴം പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ൾ ധാ​രാ​ള​മാ​യു​ള്ള​ത്.

മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ മ​റ​യൂ​ർ മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം തി​മി​ർ​ത്തു​പെ​യ്യു​ന്പോ​ൾ നൂ​ൽ​മ​ഴ മാ​ത്ര​മാ​യി മ​റ​യൂ​ർ താ​ഴ്വ​ര​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം പെ​യ്തു​കൊ​ണ്ടേ​യി​രി​ക്കും. ക​ന​ത്ത മ​ഴ മ​ല​മു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​തി​നാ​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടാ​റേ​യി​ല്ലാ​യി​രു​ന്നു. ശീ​ത​കാ​ല വി​ള​ക​ൾ​ക്ക് ഏ​റ്റ​വും അ​നു​പേ​ക്ഷ​ണീ​യ​മാ​യ നൂ​ൽ​മ​ഴ മ​ല​നി​ര​ക​ളി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​തും ക​ടു​ത്ത ജ​ല​ക്ഷാ​മ​വും കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക വൈ​വി​ധ്യ​ത്തി​ന്‍റെ ക​ല​വ​റ​യാ​യ അ​ഞ്ചു​നാ​ടി​നെ​യും ദോ​ഷ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.