മ​റ​യൂ​ർ ശ​ർ​ക്ക​ര​യ്ക്ക് ഭൗ​മ​സൂ​ചി​ക പ​ദ​വി:​ പ​ത്ര കൈ​മാ​റ്റം 18ന്
Monday, July 15, 2019 10:21 PM IST
ഇ​ടു​ക്കി: മ​റ​യൂ​ർ ശ​ർ​ക്ക​ര ഭൗ​മ​സൂ​ചി​ക പ​ദ​വി വി​ളം​ബ​ര ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​ന​വും ഭൗ​മ​സൂ​ചി​ക പ​ദ​വി പ​ത്ര കൈ​മാ​റ്റ​വും 18നു ​രാ​വി​ലെ 10.30ന് ​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കും.​കോ​വി​ൽ​ക്ക​ട​വ് തെ​ങ്കാ​ശി​നാ​ഥ​ൻ ക്ഷേ​ത്രം ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി എം.​എം.​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഡോ.​പി.​ഇ​ന്ദി​രാ​ദേ​വി പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും.​എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും.​എം​എ​ൽ​എ മാ​രാ​യ ഇ.​എ​സ്.​ബി​ജി​മോ​ൾ,പി.​ജെ.​ജോ​സ​ഫ്,റോ​ഷി അ​ഗ​സ്റ്റി​ൻ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.​കാ​ർ​ഷി​കോ​ത്പാ​ദ​ന ക​മ്മീ​ഷ​ണ​ർ ദേ​വേ​ന്ദ്ര​കു​മാ​ർ സിം​ഗ് ഭൗ​മ​സൂ​ചി​ക ഉ​ത്പ​ന്ന പ്ര​കാ​ശ​ന​വും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​ആ​ർ.​ച​ന്ദ്ര​ബാ​ബു ഭൗ​മ​സൂ​ചി​ക ഫാ​ക്ട് ഷീ​റ്റ് പ്ര​കാ​ശ​ന​വും മ​റ​യൂ​ർ ശ​ർ​ക്ക​ര വെ​ബ്സൈ​റ്റ് പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കും.
കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​സി.​ആ​ർ.​എ​ൽ​സി ഭൗ​മ​സൂ​ചി​ക പ​ദ​വി​യു​ടെ ഭാ​വി​പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കും.​അ​ഞ്ചു​നാ​ട് ക​രി​ന്പ് ഉ​ത്പാ​ദ​ക വി​പ​ണ​ന​സം​ഘ​ത്തി​ന് ഭൗ​മ​സൂ​ചി​ക പ​ദ​വി പ​ത്ര​കൈ​മാ​റ്റം ന​ട​ത്തു​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽനി​ന്ന് 25-ാമ​ത്തെ ഭൗ​മ​സൂ​ചി​ക ഉ​ത്പ​ന്ന​മാ​യി മാ​റു​ക​യാ​ണ് മ​റ​യൂ​ർ ശ​ർ​ക്ക​ര.​മ​റ​യൂ​ർ,കാ​ന്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലെ ക​രി​ന്പ് കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ വി​പ​ണി മെ​ച്ച​പ്പെ​ടു​ത്താ​നും കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും കൃ​ഷി വ​കു​പ്പും മ​റ​യൂ​ർ- കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളും ചേ​ർ​ന്നാ​ണ് ശി​ല്പ​ശാ​ല ഒ​രു​ക്കു​ന്ന​തെ​ന്നു കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​റും കൃ​ഷി സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ര​ത്ത​ൻ യു.​ഖേ​ൽ​ക്ക​ർ പ​റ​ഞ്ഞു.