ബൈ​ക്ക് യാ​ത്രി​ക​നെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ചു
Monday, July 15, 2019 10:20 PM IST
മ​റ​യൂ​ർ: ബൈ​ക്ക് യാ​ത്രി​ക​നെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചു. കാ​ന്ത​ല്ലൂ​ർ മി​ഷ്യ​ൻ​വ​യ​ൽ വ​ട്ട​വ​യ​ൽ വി.​ജി. പാ​പ്പ​ച്ച​ൻ (54) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30-ന് ​പു​ളി​ക്ക​ര വ​യ​ലി​ലു​ള്ള ആ​ല​പ്പു​ര​യി​ൽ​നി​ന്നും മി​ഷ്യ​ൻ​വ​യ​ലി​ലെ വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി ആ​ന​ക്കാ​ൽ​പെ​ട്ടി നാ​ച്ചി​വ​യ​ൽ റോ​ഡി​ലാ​ണ് പാ​പ്പ​ച്ച​ന് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
കാ​ട്ടു​പോ​ത്ത് ബൈ​ക്കി​ൽ വെ​ട്ടി​യെ​ങ്കി​ലും പാ​പ്പ​ച്ച​ന്‍റെ ശ​രീ​ര​ത്തി​ൽ കൊ​ണ്ടി​ല്ല. നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞു പാ​പ്പ​ച്ച​ൻ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റു​കി​ട​ന്ന പാ​പ്പ​ച്ച​നെ അ​തു​വ​ഴി​വ​ന്ന ബൈ​ക്ക് യാ​ത്രി​ക​രും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വ​നം​വ​കു​പ്പ് വാ​ച്ച​ർ​മാ​രും ചേ​ർ​ന്ന് മ​റ​യൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വ​ല​തു​കൈ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ ഉ​ടു​മ​ലൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.