ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Monday, July 15, 2019 10:18 PM IST
ക​രി​മ​ണ്ണൂ​ർ: നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സ​ന്ദേ​ശ​നാ​ട​ക​വും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​യ്സി എ​ഫ്സി​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി.​ആ​ർ. സി​നോ​ജ് ക്ലാ​സ് ന​യി​ച്ചു.
എ​ക്സൈ​സ് വ​കു​പ്പ് ഇ​ടു​ക്കി ഡി​വി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച കാ​ലി​ട​റാ​തെ കാ​വ​ലാ​ളാ​കാം എ​ന്ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​നാ​ട​കം പ്ര​ശം​സ​നേ​ടി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​നോ​ജ് ആ​ന്‍റ​ണി സ്വാ​ഗ​ത​വും പി​ടി​എ സെ​ക്ര​ട്ട​റി ജീ​ന ബേ​ബി ന​ന്ദി​യും പ​റ​ഞ്ഞു.