ഏ​ലം ബോ​ർ​ഡ് പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്ന്
Monday, June 24, 2019 10:35 PM IST
നെ​ടു​ങ്ക​ണ്ടം: ത​ക​ർ​ച്ച​യെ നേ​രി​ടു​ന്ന ഏ​ലം മേ​ഖ​ല​യെ ര​ക്ഷി​ക്കാ​ൻ ഏ​ലം ബോ​ർ​ഡ് പു​ന​ഃസ്ഥാ​പി​ക്ക​ണ​മെ​ന്ന് സ്പൈ​സ​സ് ബോ​ർ​ഡ് മു​ൻ മെ​ന്പ​റും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ജി. ​മു​ര​ളീ​ധ​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 1994 വ​രെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഏ​ലം ബോ​ർ​ഡ് പി​ന്നീ​ട് നി​ർ​ത്ത​ലാ​ക്കി.
പി​ന്നീ​ട് സ്പൈ​സ​സ് ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 116 സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്കാ​യാ​ണ് സ്പൈ​സ​സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. 116 ൽ ​ഒ​ന്ന് മാ​ത്ര​മാ​യി ഏ​ലം ചു​രു​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ കു​റ​യു​ക​യും ഈ​രം​ഗ​ത്ത് ഇ​ട​പെ​ടാ​ൻ സ്പൈ​സ​സ് ബോ​ർ​ഡ് മ​ടി​ക്കു​ക​യും ചെ​യ്തു. ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​യി​രു​ന്ന മി​ക്ക ആ​നു​കൂ​ല്യ​ങ്ങ​ളും സ്പൈ​സ​സ് ബോ​ർ​ഡ് നി​ർ​ത്ത​ലാ​ക്കി.
ഏ​ലം ആ​വ​ർ​ത്ത​ന കൃ​ഷി, ന​ഴ്സ​റി, വി​ള പ​രി​പാ​ല​നം, ജ​ല​സേ​ച​നം തു​ട​ങ്ങി ഒ​ട്ടേ​റെ ഇ​ന​ങ്ങ​ൾ​ക്ക് സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ ഫീ​ൽ​ഡ് ഓ​ഫീ​സു​ക​ൾ​വ​ഴി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ഏ​ലം കൃ​ഷി​യു​ള്ള ഇ​ടു​ക്കി ജി​ല്ല​യി​ൽ ബോ​ർ​ഡി​ന്‍റെ 26 ഫീ​ൽ​ഡ് ഓ​ഫീ​സു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ൾ നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ഇ​പ്പോ​ൾ ഏ​ല​ത്തി​ന് സ​ർ​വ​കാ​ല റിക്കോ​ർ​ഡ് വി​ല ഉ​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​യോ​ജ​നം സാ​ധാ​ര​ണ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ഏ​ലം കൃ​ഷി വ​ൻ പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ക​യാ​ണ്.
ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നു ശേ​ഷ​മു​ണ്ടാ​യ മ​ഹാ​പ്ര​ള​യം ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ നാ​ശ​മാ​ണ് വി​ത​ച്ച​ത്. പി​ന്നീ​ട് ഈ​വ​ർ​ഷ​മു​ണ്ടാ​യ ക​ടു​ത്ത വ​ര​ൾ​ച്ച​മൂ​ലം ഒ​ട്ടു​മി​ക്ക തോ​ട്ട​ങ്ങ​ളും ന​ശി​ക്കു​ക​യും ചെ​യ്തു.
രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​രു​മാ​നം ന​ൽ​കു​ന്ന ഏ​ല​ത്തെ​യും ക​ർ​ഷ​ക​രെ​യും സം​ര​ക്ഷി​ക്കാ​ൻ ഏ​ലം ബോ​ർ​ഡ് പു​ന​സ്ഥാ​പി​ക്കു​ക​യും ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കു​റു​മ​ണ്ണ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ടോ​മി ക​രി​യി​ല​ക്കു​ളം, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യി ഉ​ല​ഹ​ന്നാ​ൻ, ടോ​മി ജോ​സ​ഫ്, ഷൈ​ജ​ൻ ജോ​ർ​ജ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ൻ ചി​ന്താ​ർ​മ​ണി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.