മോ​ട്ടോ​ർ​പു​ര​ക​ൾ​ക്കു കെ​ട്ടി​ടന​ന്പ​ർ ന​ൽ​ക​ണം
Monday, June 24, 2019 10:33 PM IST
ക​ട്ട​പ്പ​ന: കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നും കു​ടി​വെ​ള്ള​ത്തി​നു​മാ​യി ക​ർ​ഷ​ക​ർ പു​ര​യി​ട​ങ്ങ​ളി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള മോ​ട്ടോ​ർ പു​ര​ക​ൾ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് കെ​ട്ടി​ട​ന​ന്പ​ർ ന​ൽ​കു​ന്ന​തി​നു​ള്ള നി​യ​മ ഭേ​ദ​ഗ​തി ന​ട​ത്ത​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ​ട്ട​യ​മു​ള്ള ഭൂ​മി​യി​ൽ നി​ർ​മി​ക്കു​ന്ന മോ​ട്ടോ​ർ​പു​ര​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ കെ​ട്ടി​ട ന​ന്പ​ർ ന​ൽ​കാ​നു​ള്ള അ​നു​മ​തി​യു​ള്ളൂ. ഇ​ടു​ക്കി​യി​ലെ പ​കു​തി​യോ​ളം ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യ​മി​ല്ല. വീ​ട്ടി​ൽ​നി​ന്നും ക​ണ​ക്ഷ​ൻ വ​ലി​ച്ച് മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ കെ ​എ​സ്ഇ​ബി വ​ൻ തു​ക പി​ഴ ഈ​ടാ​ക്കും. വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​ൻ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തു​ട​ർ​ന്നും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ച് സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജോ ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ മ​ധു ന​ന്പൂ​തി​രി, ജ​യ​കൃ​ഷ്ണ​ൻ പു​തി​യേ​ട​ത്ത്, ജി​ൻ​സ​ണ്‍ പ​വ്വ​ത്ത്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബി​നോ​യി, റെ​നി​മാ​ണി, ഇ.​പി. നാ​സ​ർ, സ​ന്തോ​ഷ് ചെ​റു​കു​ന്നേ​ൽ, ജോ​ബി​ൻ ജോ​ളി, ബി​ജു കാ​ന​ത്തി​ൽ, അ​നീ​ഷ് ക​ടു​കു​മാ​ക്ക​ൽ, ബി​നു ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.