വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ​യാ​ളെ പി​ടി​കൂ​ടി
Monday, June 24, 2019 10:29 PM IST
കു​മ​ളി: ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​വ​ന്ന വ​യോ​ധി​ക​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. വ​ണ്ടി​പ്പെ​രി​യാ​ർ ആ​ന​കു​ത്ത് വ​ള​വി​ൽ ബോ​യ​ങ്കാ​ട് ല​യ​ത്തി​ലെ അ​യ്യ​പ്പ​നാ(60) ണ് ​പി​ടി​യി​ലാ​യ​ത്. വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ 36 മു​ത​ൽ 108 സെ​ന്‍റി​മീ​റ്റ​ർ വ​രെ വ​ലു​പ്പ​മു​ള്ള ആ​റു ചെ​ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. 25 ഗ്രാം ​ക​ഞ്ചാ​വും ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. ഇ​ടു​ക്കി എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ എം.​ജെ. ജോ​സ​ഫി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. പ്ര​മോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജ​കു​മാ​ർ, ഹാ​പ്പി​മോ​ൻ, സി​ഇ​ഒ​മാ​രാ​യ അ​ൻ​സാ​ർ, അ​രു​ണ്‍ ബി. ​കൃ​ഷ്ണ​ൻ, സി​ജു ദാ​നി​യേ​ൽ, ശ​ശി​ക​ല, ബി​ലേ​ഷ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​യെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ക​ഞ്ചാ​വു പി​ടി​കൂ​ടി

നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല റേ​ഞ്ച്എ​ക്സൈ​സ് ക​ന്പം​മെ​ട്ട് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ എ​ക്സൈ​സ് പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ ത​ച്ചി​രു​പ​റ​ന്പി​ൽ ശ്യാം ​സു​ന്ദ​ർ (23), മ​ണ​പ്പാ​ട്ട് ആ​ന​ന്ദ് (22)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​രാ​യ ഇ​വ​ർ ക​ന്പ​ത്തു​നി​ന്നും 3500 രൂ​പ​യ്ക്കാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്നും സ്വ​കാ​ര്യ ഉ​പ​യോ​ഗ​ത്തി​നാ​ണ് വാ​ങ്ങി​യ​തെ​ന്നും മൊ​ഴി​ന​ൽ​കി. ഉ​ടു​ന്പ​ൻ​ചോ​ല റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജി. ​വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​കാ​ശ്, രാ​ധാ​കൃ​ഷ്ണ​ൻ, ശ​ശീ​ന്ദ്ര​ൻ, നെ​ബു, അ​നീ​ഷ് , ഷി​യാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.