സ്കൂ​ളി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം വൈ​കു​ന്നു
Monday, June 24, 2019 10:29 PM IST
അ​ടി​മാ​ലി: ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്ന വെ​ള്ള​ത്തൂ​വ​ൽ സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വെ​ള്ള​ത്തൂ​വ​ൽ മേ​ഖ​ല​യി​ലു​ണ്ടാ​യ വ്യാ​പ​ക മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലു​മാ​ണ് സ്കൂ​ൾ കെ​ട്ടി​ട​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള സ​യ​ൻ​സ് ലാ​ബി​ന്‍റെ മു​റ്റം ഇ​ടി​ഞ്ഞ​ത്. മ​ണ്ണി​ടി​ച്ചി​ലി​നെ​തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​നു​സ​മീ​പം വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ടു​ക​യും കെ​ട്ടി​ടം അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​കു​ക​യും ചെ​യ്തു.ഇ​ടി​ഞ്ഞെ​ത്തി​യ ക​ല്ലും മ​ണ്ണും സ്കൂ​ളി​ന്‍റെ ബാ​സ്ക​റ്റ് ബോ​ൾ കോ​ർ​ട്ടും ത​ക​ർ​ത്തു. പ്ര​ള​യാ​ന​ന്ത​രം ഒ​രു അ​ധ്യാ​യ​ന​വ​ർ​ഷം അ​വ​സാ​നി​ക്കു​ക​യും അ​ടു​ത്ത അ​ധ്യാ​യ​ന​വ​ർ​ഷ​ത്തി​ന് തു​ട​ക്കം​കു​റി​ക്കു​ക​യും ചെ​യ്തി​ട്ടും ത​ക​ർ​ന്ന ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​നോ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നോ ന​ട​പ​ടി കൈ​കൊ​ണ്ടി​ട്ടി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2001 ന​വം​ബ​റാ​ണ് സ്കൂ​ളി​ലെ സ​യ​ൻ​സ് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. മ​ണ്ണി​ടി​ഞ്ഞ ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ ശേ​ഷി​ക്കു​ന്ന ഭാ​ഗം​കൂ​ടി ഇ​ടി​ഞ്ഞ് ലാ​ബ് കെ​ട്ടി​ടം അ​പ​ക​ട​ത്തി​ലാ​യേ​ക്കും.