ജ​പ്തി ന​ട​പ​ടി​ക​ൾ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Monday, June 24, 2019 10:29 PM IST
ക​ട്ട​പ്പ​ന: വാ​യ്പ കു​ടി​ശി​ക​യു​ടെ പേ​രി​ൽ ക​ർ​ഷ​ക​രു​ടെ ഭൂ​മി ജ​പ്തി​ചെ​യ്യാ​നു​ള്ള ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ ഏ​തു ന​ട​പ​ടി​യേ​യും പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി. സ​മാ​ന ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​പ്തി​ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ർ​ഷ​ക​രു​ടെ​യും യോ​ഗം 28-ന് ​രാ​വി​ലെ 11-ന് ​ക​ട്ട​പ്പ​ന ജ​ന​ശ്രീ ഹാ​ളി​ൽ ചേ​രു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
മൊ​റ​ട്ടോ​റി​യം സം​ബ​ന്ധ​മാ​യ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം​പോ​ലും അ​ട്ടി​മ​റി​ച്ച് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​ത്തി​നും ആ​ത്മ​ഹ​ത്യ​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ തീ​രു​മാ​നം അ​വി​വേ​ക​മാ​ണെ​ന്ന് ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വൈ.​സി സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.
മ​ഹാ​പ്ര​ള​യ​ത്തി​നു ശേ​ഷ​മു​ണ്ടാ​യ കൃ​ഷി​നാ​ശ​വും വി​ല​ക്കു​റ​വും ക​ട​ക്കെ​ണി​യും ആ​ത്മ​ഹ​ത്യ​ക​ളും ഇ​ടു​ക്കി ജി​ല്ല​യെ ത​ക​ർ​ത്തെ​റി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് ഗ​വ. മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത്. മൊ​റ​ട്ടോ​റി​യ​ത്തി​ന് പു​ല്ലു​വി​ല​പോ​ലും ക​ൽ​പി​ക്കാ​തെ ക​ർ​ഷ​ക​രു​മാ​യി ഏ​റ്റു​മു​ട്ടാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ബാ​ങ്കു​ക​ൾ ല​ക്ഷ​ക​ണ​ക്കി​ന് കോ​ടി​രൂ​പ​യാ​ണ് കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി എ​ഴു​തി​ത​ള്ളി​യ​ത്. ജീ​വി​തം ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വാ​യ്പ​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് പൂ​ർ​ണ​മാ​യും എ​ഴു​തി​ത​ള്ള​ണ​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.വൈ.​സി സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ. ​വേ​ണു​ഗോ​പാ​ൽ, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ, ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, ഉ​ണ്ണി എം. ​തോ​മ​സ്, ജോ​സ് ത​ച്ചാ​പ​റ​ന്പി​ൽ, എ.​ജെ. ലാ​ൽ, എ. ​അ​ഷ​റ​ഫ്, ത​ങ്ക​ച്ച​ൻ കു​ന്ന​പ്പ​ള്ളി​ൽ, കെ.​എ​സ്. ഷി​ബി, കെ.​കെ. സ​ത്യ​ൻ, ടി.​ജെ കു​ര്യ​ൻ, കു​ര്യ​ൻ ചീ​രം​കു​ന്നേ​ൽ, ജോ​ജോ കൊ​ല്ല​ക്കൊ​ന്പി​ൽ, ബേ​ബി സെ​ബാ​സ്റ്റ്യ​ൻ, പി.​പി. മാ​ത്യൂ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.