നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഹോ​സ്റ്റ​ൽ തു​റ​ക്കു​ന്നി​ല്ല
Monday, June 24, 2019 10:29 PM IST
അ​ടി​മാ​ലി: നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച അ​ടി​മാ​ലി ഇ​രു​ന്പു​പാ​ല​ത്തെ സ​ർ​ക്കാ​ർ ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നു. പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു താ​മ​സി​ച്ചു​പ​ഠി​ക്കാ​ൻ 4.76 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നാ​ലു​നി​ല​ക​ളി​ലാ​യി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മു​ൻ എം​പി പി.​ടി. തോ​മ​സി​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ് ഹോ​സ്റ്റ​ൽ അ​നു​വ​ദി​ച്ച​ത്. സ​മീ​പ​ത്തെ പ​ഴ​യ ഹോ​സ്റ്റ​ലി​ലാ​ണ് 40-ൽ​പ​രം കു​ട്ടി​ക​ൾ ഇ​പ്പോ​ഴും താ​മ​സി​ക്കു​ന്ന​ത്. പ​ഠ​ന മു​റി, വാ​യ​ന ശാ​ല, ഭ​ക്ഷ​ണ​ശാ​ല, പ്രാ​ഥ​മി​ക ചി​കി​ത്സ​കേ​ന്ദ്രം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ലു​ണ്ട്. 50-ൽ​പ​രം കു​ട്ടി​ക​ൾ പു​തി​യ ഹോ​സ്റ്റ​ലി​ൽ പ്ര​വേ​ശ​നം നേ​ടാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.