അ​ന്താ​രാഷ്‌ട്ര ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, June 23, 2019 10:12 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ, ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണ സം​ഘാ​ട​ക​സ​മി​തി, തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്‌ട്ര ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​എ​സ്.​പ​വ​ന​ൻ, ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ജാ​ഫ​ർ, എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​പ്രി​ൻ​സ് കെ. ​മ​റ്റം ഒ​ളി​ന്പി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. തൊ​ടു​പു​ഴ ഗ​വ ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ ദീ​പ​ശി​ഖ​യി​ൽ അ​ഗ്നി പ​ക​ർ​ന്നു. മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​എ. സ​ലിം​കു​ട്ടി ഒ​ളി​ന്പി​ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി കൂ​ട്ട​യോ​ട്ടം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കൂ​ട്ട​യോ​ട്ടം മാ​ർ​ക്ക​റ്റ് റോ​ഡു വ​ഴി ഗാ​ന്ധി സ്ക്വ​യ​റി​ൽ സ​മാ​പി​ച്ചു. ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഫു​ട്ബോ​ൾ, റോ​ള​ർ ഹോ​ക്കി, നീ​ന്ത​ൽ, ചി​ത്ര​ര​ച​ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി. ജോ​സ് മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.
വി.​സി. ജെ​യിം​സ്, കെ.​എ​ൽ. ജോ​സ​ഫ്, എ​ൻ. ര​വീ​ന്ദ്ര​ൻ,ഡോ. തോം​സ​ണ്‍ ജോ​സ​ഫ്,കെ.​ശ​ശി​ധ​ര​ൻ, ജോ​യി തോ​മ​സ്,റ​ഫീ​ക് പ​ള്ള​ത്തു​പ​റ​ന്പി​ൽ, ബേ​ബി വ​ർ​ഗീ​സ്, സൈ​ജ​ൻ സ്റ്റീ​ഫ​ൻ, പി.​കെ. അ​ബ്ദു​ൾ സ​ലാം, എം. ​മോ​നി​ച്ച​ൻ,ക്ല​മ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ബേ​ബി എ​ബ്ര​ഹാം, ജോ​ർ​ളി കു​ര്യ​ൻ, റെ​ജി ജോ​സ​ഫ്, ടി.​കെ. സു​കു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എ​. സ​ലിം​കു​ട്ടി സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ​ര​ത് യു. ​നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.