അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സിൽ മെ​റി​റ്റ് ഡേ ​ന​ട​ത്തി
Sunday, June 23, 2019 10:11 PM IST
അ​റ​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​കളി​ൽ എ ​പ്ല​സ് ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​ർ​ജ് വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സാ​ജു എം. ​സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​മാ​ത്യു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ, സി​സ്റ്റ​ർ ജി​സി ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി കി​ഴ​ക്കേ​ൽ, ബി​റ്റി ബാ​ബു, ചാ​ണ്ടി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ അ​വി​രാ ജോ​സ​ഫ് സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മോ​ളി​ക്കു​ട്ടി ഫ്രാ​ൻ​സി​സ് ന​ന്ദി​യും പ​റ​ഞ്ഞു.