സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ
Sunday, June 23, 2019 10:10 PM IST
ചെ​റു​തോ​ണി: മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മെ​രി​റ്റ് ഡേ ​ഇ​ടു​ക്കി രൂ​പ​താ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​വി​ൽ​സ​ൻ മ​ണി​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി ജോ​സ് നി​ർ​വ​ഹി​ച്ചു.
കെ​പി​എ​ച്ച്എ​സ്എ​യു​ടെ സം​സ്ഥാ​ന​ത​ല അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും മു​ൻ പ്രി​ൻ​സി​പ്പ​ലു​മാ​യ കെ.​ജെ. കു​ര്യ​നെ​യും നീ​റ്റ് പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ടി​യ പി.​വി. അ​ക്ഷ​യ്, കീം ​പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ടി​യ മി​ൽ​ട്ട​ൻ ജോ​സ്, സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് ക്യാ​പ്റ്റ​ൻ​മാ​രാ​യ ജി​ജോ അ​ഗ​സ്റ്റി​ൻ, സോ​ളി മാ​ത്യു എ​ന്നി​വ​രെ​യും അ​നു​മോ​ദി​ച്ചു.
എ​സ് എ​സ് എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ​ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ വി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ണ്ട​ത്തി​ൻ​ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.